ന്യൂഡൽഹി: ഏകീകരിച്ചതും ലളിതവത്കരിച്ചതുമായ പുതിയ പെൻഷൻ അപേക്ഷാ ഫോം 6-എ കേന്ദ്രം പുറത്തിറക്കി. പുതിയ ഫോം വഴി ജീവനക്കാരന് പെൻഷൻ അപേക്ഷയിലെ സങ്കീർണതകൾ ഒഴിവാകും. പെൻഷൻ ലഭിച്ചു തുടങ്ങുന്നത് വരെയുള്ള പ്രക്രിയകൾ ഡിജിറ്റൽ രൂപത്തിലാക്കും.
2024 ഡിസംബറിലും അതിനു ശേഷവും വിരമിക്കുന്ന എല്ലാ കേന്ദ്ര സർക്കാർ ജീവനക്കാരും ഭവിഷ്യ/ഇ-എച്ച്.ആർ.എം.എസ് പോർട്ടലുകൾ വഴി ഫോം 6-എ പൂരിപ്പിക്കണം. കേന്ദ്ര സഹമന്ത്രി ഡോ. ജിതേന്ദ്ര സിംഗിന്റെ സാന്നിധ്യത്തിൽ ഇന്ന് നടക്കുന്ന ചടങ്ങിൽ പുതിയ ഫോം ഭവിഷ്യ/ഇ-എച്ച്.ആർ.എം.എസ് പോർട്ടലുകളിൽ ചേർക്കും. പഴയ ഫോമുകൾ/ഫോർമാറ്റുകളായ ഫോം 6, 8, 4, 3, എ, ഫോർമാറ്റ് 1, ഫോർമാറ്റ് 9, എഫ്എംഎ, സീറോ ഓപ്‌ഷൻ ഫോം എന്നിവ ലയിപ്പിച്ചാണ് പുതിയ ഫോം തയ്യാറാക്കിയത്. . ഇതിനായി 2021ലെ പെൻഷൻ ചട്ടങ്ങളിൽ ഭേദഗതി വരുത്തി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |