അടൂർ : പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ച കേസിൽ ജീവപര്യന്തം തടവിൽ കഴിയുന്ന യുവാവിനെ 11 വർഷം അധിക കഠിന തടവിനും 1,21,000 രൂപ പിഴയും കൂടി വിധിച്ച് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി. അടൂർ ഏനാദിമംഗലം മാരൂർ ചാങ്കൂർ കണ്ടത്തിൽ പറമ്പിൽ വീട്ടിൽ ആർ.അജിത്ത് (23) നെയാണ് അടൂർ ഫാസ്റ്റ് ട്രാക്ക് കോടതി ജഡ്ജി ടി.മഞ്ജിത്ത് പോക്സോ നിയമ പ്രകാരവും എസ്.സി, എസ്.ടി നിയമ പ്രകാരവും കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. 2022 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. മറ്റൊരു പോക്സോ കേസിൽ തടവിലാണ് ഇയാൾ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |