പാലക്കാട്: പാലക്കാട് ഡിവിഷനിലെ 85 സ്റ്റേഷനുകളിലും ക്വിക്ക് റെസ്‌പോൺസ് (ക്യു.ആർ) കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് സംവിധാനം നടപ്പാക്കി ദക്ഷിണ റെയിൽവേ. അൺറിസർവ്ഡ് ടിക്കറ്റിംഗ് സിസ്റ്റം കൗണ്ടറുകളിൽ നേരിട്ട് യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് മോഡ് ഉപയോഗിച്ച് അതിവേഗ ഡിജിറ്റൽ പേയ്‌മെന്റുകൾ നടത്താൻ ക്യു.ആർ കോഡ് അടിസ്ഥാനമാക്കിയുള്ള പേയ്‌മെന്റ് യാത്രക്കാർക്ക് സഹായകരമാകും.
ഡിവിഷനിലുടനീളം 104 മെഷീനുകൾ വിന്യസിച്ചിട്ടുണ്ട്. ഫിസിക്കൽ ക്യാഷ് ട്രാൻസാക്ഷനുകളെ ആശ്രയിക്കുന്നത് കുറച്ചുകൊണ്ട് ടിക്കറ്റ് വാങ്ങൽ പ്രക്രിയ കാര്യക്ഷമമാക്കുന്നതിനാണ് ഈ ഉപയോക്തൃ-സൗഹൃദ സംവിധാനം നടപ്പാക്കിയതെന്ന് പാലക്കാട് ഡിവിഷണൽ റെയിൽവേ മാനേജർ അരുൺകുമാർ ചതുർവേദി പറഞ്ഞു. ക്യുആർ കോഡ് സംവിധാനത്തിന് പുറമെ പാലക്കാട് ഡിവിഷൻ 25 സ്റ്റേഷനുകളിൽ 63 ഓട്ടോമാറ്റിക് ടിക്കറ്റ് വെൻഡിംഗ് മെഷീനുകൾ (എടിവിഎം) സജ്ജീകരിച്ചിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |