SignIn
Kerala Kaumudi Online
Sunday, 01 September 2024 2.43 AM IST

വിദ്യാർത്ഥിയെ കാണാതായിട്ട് 35 ദിവസം, എങ്ങുമെത്താതെ അന്വേഷണം

Increase Font Size Decrease Font Size Print Page
1

പള്ളുരുത്തി: കോണം കൊല്ലശേരി വീട്ടിൽ ആന്റണി - സിമി ദമ്പതികളുടെ മകൻ ആദം ജോ ആന്റണിയെ കാണാതായിട്ട് 35 ദിവസമായിട്ടും അന്വേഷണം എങ്ങുമെത്താതെ നീളുന്നു. രാവിലെ പ്രഭാത സവാരിക്കായി സൈക്കിളിൽ പോയതാണ് സി.എ വിദ്യാർത്ഥിയായ ഇരുപതുകാരൻ ആദം. പുലർച്ചെ 5 ന് ബിറ്റ് വിൻ വെളുത്ത സൈക്കിളുമായാണ് ആദം പുറത്ത് പോയത്. പിന്നീട് തിരിച്ചുവന്നില്ല. കാണാതാകുന്നതിന് രണ്ടുദിവസം മുമ്പ് സുഹൃത്തുക്കളുമായി ബൈക്കിൽ മൂന്നാറിൽ പോകാൻ ആദം പിതാവിനോട് അനുവാദം ചോദിച്ചിരുന്നു. എന്നാൽ പിതാവ് അനുവാദം നൽകിയില്ല. ആദമിന്റെ നാല് സുഹൃത്തുക്കൾ രണ്ട് ബൈക്കുകളിലായി മൂന്നാറിലേക്ക് പോകുകയും ചെയ്തു. ഇതിൽ ആദമിന് മാനസിക വിഷമം ഉണ്ടായിരുന്നുവെന്ന് സൂചനയുണ്ട്. അധികമാരോടും സംസാരിക്കാത്ത പ്രകൃതക്കാരനാണ് ആദം. മട്ടാഞ്ചേരിയിലെ സ്വകാര്യ കോളേജിലാണ് ആദം സി.എയ്ക്ക് പഠിക്കുന്നത്. ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും അടക്കം വീടുകളിലും മറ്റ് സ്ഥലങ്ങളിലും അന്വേഷിച്ചെങ്കിലും ഒരു വിവരവും ലഭിച്ചില്ല. തുടർന്ന് പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ പരാതി നൽകുകയും ചെയ്തിരുന്നു. പിന്നീട് മുഖ്യമന്ത്രിക്ക് പരാതി നൽകിയതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം മട്ടാഞ്ചേരി എ.സി.പിയെ ഏൽപ്പിക്കുകയായിരുന്നു. എന്നിട്ടും അന്വേഷണത്തിൽ യാതൊരു പുരോഗതിയും ഉണ്ടായില്ല. പൊലീസിന്റെ ഭാഗത്ത് നിന്ന് കൂടുതൽ അന്വേ ഷണം ആവശ്യപ്പെട്ട് പരാതി നൽകാനുള്ള ഒരുക്കത്തിലാണ് വീട്ടുകാർ. മകൻ തിരിച്ചുവരുമെന്ന പ്രതീക്ഷയിലാണ് ആന്റണി - സിമി ദമ്പതികൾ.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN CASE DIARY
PHOTO GALLERY
TRENDING IN CASE DIARY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.