SignIn
Kerala Kaumudi Online
Saturday, 31 August 2024 9.02 AM IST

ലൈംഗികാതിക്രമ പരാതി: ജയസൂര്യ ന്യൂയോർക്കിൽ , ദുബായിലേക്ക് കടക്കാൻ ശ്രമം

jaya

തിരുവനന്തപുരം : ലൈംഗികാതിക്രമ പരാതിയിൽ അന്വേഷണം നേരിടുന്ന നടൻ ജയസൂര്യ ഇപ്പോഴുള്ളത് ന്യൂയോർക്കിലെന്ന് റിപ്പോർട്ട്. ഇവിടെത്തന്നെ തുടരാനാണ് ജയസൂര്യയുടെ തീരുമാനം എന്നാണ് സൂചന. ന്യൂയോർക്കിൽ നിന്ന് കൊണ്ട് മുൻകൂർ ജാമ്യം തേടാൻ നടൻ ശ്രമം തുടങ്ങിയിട്ടുണ്ട്. കടമറ്റത്ത് കത്തനാർ എന്ന സിനിമയുടെ ഷൂട്ടിംഗുമായി ബന്ധപ്പെട്ടാണ് താരം ന്യൂയോർക്കിലുള്ളത്.

അതേസമയം ന്യൂയോർക്കിൽ നിന്ന് ദുബായിലേക്ക് പോകാനാണ് നടൻ പദ്ധതിയിടുന്നതെന്ന വിവരവും പുറത്തുവന്നു. ആഗസ്റ്റ് 28നാണ് നടനെതിരെ ആദ്യം ലൈംഗിക പീഡന കേസ് രജിസ്റ്റർ ചെയ്തത്. കൊച്ചി സ്വദേശിയായ നടിയാണ് ആദ്യം പരാതിയുമായി രംഗത്തെത്തിയത്. കേസിൽ പ്രത്യേക അന്വേഷണ സംഘം നടിയുടെ മൊഴി രേഖപ്പെടുത്തിയിരുന്നു. പിന്നാലെ മറ്റൊരു നടി കൂടി താരത്തിനെതിരെ പരാതി നൽകി. തുർന്ന് നടനെതിരെ രണ്ടാമതൊരു പീഡനക്കേസ് കൂടി കരമന പൊലീസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

2012-2013 കാലത്ത് തൊടുപുഴയിലെ സിനിമാ സെറ്റിൽ വച്ച് ലൈംഗികാതിക്രമം നടത്തിയെന്നാണ് നടിയുടെ പരാതി. കരമന പൊലീസ് ആണ് കേസെടുത്തത്. ബാത്ത്‌റൂമിൽ പോയി വരുന്ന സമയത്ത് പിറകിലൂടെ കെട്ടിപ്പിടിച്ചു എന്നാണ് നടിയുടെ പരാതി. ലൈംഗികാതിക്രമം,​ സ്ത്രീത്വത്തെ അപമാനിക്കൽ തുടങ്ങിയ വകുപ്പുകൾക്കൊപ്പം ജാമ്യമില്ലാ വകുപ്പും ചുമത്തിയിട്ടുണ്ട്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JAYASURYA, JAYASURYA CASE, HEMA COMMITTEE
KERALA KAUMUDI EPAPER
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.