SignIn
Kerala Kaumudi Online
Sunday, 01 September 2024 3.49 AM IST

'സ്പർശം' പാലിയേറ്റിവ് കെയറിന് ആംബുലൻസ്

Increase Font Size Decrease Font Size Print Page
ambulance

ആലുവ: എം.പി ഫണ്ടിൽ നിന്ന് 9.50 ലക്ഷം രൂപ ചെലവഴിച്ച് കടുങ്ങല്ലൂർ ഗ്രാമപഞ്ചായത്തിലെ ബിനാനിപുരം കുടുംബാരോഗ്യ കേന്ദ്രം 'സ്പർശം' പാലിയേറ്റിവ് കെയറിന്റെ പ്രവർത്തനങ്ങൾക്കായി അനുവദിച്ച ആംബുലൻസ് ഹൈബി ഈഡൻ എം.പി ഫ്ളാഗ് ഓഫ് ചെയ്തു. പഞ്ചായത്ത് പ്രസിഡന്റ് സുരേഷ് മുട്ടത്തിൽ അദ്ധ്യക്ഷനായി. വൈസ് പ്രസിഡന്റ് ആർ. രാജലക്ഷ്മി, സ്ഥിരം സമിതി അദ്ധ്യക്ഷരായ പി.എ. അബുബക്കർ, പി.കെ. സെലിം, പഞ്ചായത്ത് അംഗങ്ങളായ വി.കെ. ശിവൻ, ടി.ബി. ജമാൽ, ആർ. ശ്രീരാജ്, പി.കെ. സുനിതകുമാരി, റമീന അബ്ദുൾ ജബ്ബാർ, ഉഷ ദാസൻ, മെഡിക്കൽ ഓഫിസർ ആർ. നാസർ, ടി.ജെ. ടൈറ്റസ്, സി.ആർ. ബാബു, അനിരുദ്ധൻ, ഷാജഹാൻ, സഫറുള്ള, നാസർ എടയാർ എന്നിവർ സംസാരിച്ചു.

2013ൽ പ്രവർത്തനമാരംഭിച്ച പാലിയേറ്റിവ് കെയറിന്റെ വാഹനം മാസത്തിൽ 20 ദിവസം വീടുകളിലെത്തി 92 കിടപ്പുരോഗികൾ ഉൾപ്പെടെയുള്ള 312 പേർക്ക് സ്വാന്തന പരിചരണം നൽകുന്നുണ്ട്. എല്ലാ മാസവും 21,​000 രൂപ വീതം വാഹനത്തിന് നൽകണം. രോഗികൾക്ക് മരുന്ന്, ഡയപ്പർ, യൂറിൻബാഗ് ഉൾപ്പെടെയുള്ള സാധനസാമഗികൾ, നേഴ്‌സിന്റെ ശമ്പളം എന്നിവയ്ക്ക് 10 ലക്ഷം രൂപയാണ് പഞ്ചായത്ത് പ്രതിവർഷം ചെലവഴിക്കുന്നത്.

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: LOCAL NEWS, ERNAKULAM, AMBULANCE
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN LOCAL
PHOTO GALLERY
TRENDING IN LOCAL
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.