അബുദാബി: യുഎഇയിൽ ഭൂലചനം.ഇന്നുരാവിലെ പ്രാദേശിക സമയം 7.53 നാണ് റിക്ടർ സ്കെയിലിൽ 2.3 തീവ്രത രേഖപ്പെടുത്തി നേരിയ ഭൂചലനമുണ്ടായത്. താമസക്കാർക്ക് ചെറിയ പ്രകമ്പനം അനുഭവപ്പെട്ടുവെന്നാണ് റിപ്പോർട്ട്. എന്നാൽ ആർക്കെങ്കിലും പരിക്കോ മറ്റുനാശനഷ്ടങ്ങളോ റിപ്പോർട്ട് ചെയ്തിട്ടില്ല. മസാഫിയിലായിരുന്നു ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം എന്നാണ് റിപ്പോർട്ട്.
യുഎഇയിൽ നേരത്തേയും ഭൂചലനങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. കഴിഞ്ഞമാസം പതിനെട്ടിന് ഉച്ചയോടെ ദിബ്ബ തീരത്ത് തീവ്രത മൂന്ന് രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. ജൂൺ എട്ടിന് രാത്രി പതിനൊന്നുമണിയോടെ മസാഫിയിൽ 2.8 തീവ്രത രേഖപ്പെടുത്തിയ ഭൂചലനവും അനുഭവപ്പെട്ടിരുന്നു.
ഇടയ്ക്കിടെ യുഎഇയിൽ ഭൂചലനങ്ങൾ ഉണ്ടാകുമെങ്കിലും ഭൂകമ്പത്തെക്കുറിച്ച് ഒരുതരത്തിലുള്ള ആശങ്കയും വേണ്ടെന്നാണ് വിദഗ്‌ധർ പറയുന്നത്. എന്നാൽ ജനങ്ങൾക്ക് ആശങ്കയുണ്ട്.
അതേസമയം. ഇന്ന് യുഎഇയിൽ മഴയ്ക്ക് സാദ്ധ്യതയെന്നാണ് നാഷണൽ സെന്റർ ഒഫ് മെറ്റീരിയോളജി അധികൃതർ അറിയിച്ചു. രാജ്യത്തിന്റെ കിഴക്ക്, തെക്ക് മേഖലകളിലാണ് മഴ മുന്നറിയിപ്പ് ഉള്ളത്. അറബിക്കടലിലെ ചുഴലിക്കാറ്റാണ് മഴയുടെ കാരണം. ചുഴലിക്കാറ്റ് ഇന്നുതന്നെ ദുർബലപ്പെടുമെന്നും കാലാവസ്ഥാ കേന്ദ്രം അറിയിക്കുന്നു.
അതിനിടെ കാറ്റിനെത്തുടർന്ന് പൊടിപടങ്ങൾ ഉയരുവാനുളള സാദ്ധ്യതയുള്ളതിനാൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ഇന്ന് രാത്രി പത്തുമണിവരെ കടൽ പ്രക്ഷുബ്‌ധമായിരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ഈ സാഹചര്യത്തിൽ കടലിൽപോകരുതെന്നന്നും അഭ്യൂഹങ്ങളിൽ വിശ്വസിക്കാതെ കാലാവസ്ഥാവകുപ്പിന്റെ ഔദ്യോഗിക റിപ്പോർട്ടുകൾ പരിശോധിക്കമെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |