കടുവയുടെ അടുത്ത് നിന്നും ഓടി കുഴിയിൽ വീണ കാട്ടുപന്നി എത്തിയത് മനുഷ്യരുടെ കരങ്ങളിലേക്ക്. ഇതൊരു അപൂർവ സൗഹൃദത്തിന്റെ കഥയാണ്. കാട്ടുപന്നിയിൽ നിന്നും മുത്തുവിലേക്കുള്ള മാറ്റത്തിന്റെ കഥ. ഒരു വർഷം മുൻപുള്ള രാത്രിയിലാണ് പന്നിയുടെ കരച്ചിൽ മാതുവമ്മയും മകളും കേൾക്കുന്നത്.
ഓടിച്ചെന്നു നോക്കിയപ്പോൾ കുഴിയിൽ വീണു കിടക്കുകയായിരുന്നു ഒരു കുഞ്ഞി കാട്ടുപന്നി. അടുത്ത് കടുവയുടെ സാമീപ്യമറിഞ്ഞെങ്കിലും അവനെ ഉപേക്ഷിച്ചു വരാൻ അവരുടെ മനസനുവദിച്ചില്ല. പിന്നീടങ്ങോട്ട് ഇവരുടെ സൗഹൃദവും വളരുകയായിരുന്നു. മാതുവമ്മയുടെ കൊച്ചുമകളാണ് 'മുത്തു' എന്നു പേരിട്ടത്.
എവിടെയായിരുന്നാലും ''മുത്തൂ..." എന്ന് നീട്ടി വിളിച്ചാൽ ഓടിയെത്തും. വൈകുന്നേരങ്ങളിൽ ചായയും ബിസ്കറ്റും നിർബന്ധം. ചോറാണ് പ്രിയപ്പെട്ട ഭക്ഷണം. പക്ഷേ, വെറുതെ കഴിക്കില്ല. കറി കൂട്ടി കുഴച്ച് കൊടുക്കണം. മാതുവമ്മയുടെ വീട്ടിലെ ഏറ്റവും ഇളയവനായി സന്തോഷത്തോടെ കഴിയുകയാണ് മുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |