ഇടുക്കി : ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ച്, എക്സൈസ് നടത്തിയ റെയ്ഡിൽ 20.620കിലോ ഉണക്കക്കഞ്ചാവുമായി യുവാവ് പിടിയിലായി.ബൈസൺവാലി ഇരുപതേക്കറിൽ കുളക്കാച്ചിവിളയിൽ മഹേഷ് മണി (24) യാണ്
ഇടുക്കി സ്പെഷ്യൽ സ്ക്വാഡ് സർക്കിൾ ഇൻസ്പെക്ടർ മിഥിൻലാലും പാർട്ടിയും ചേർന്ന്കുഞ്ചിത്തണ്ണി എല്ലക്കല്ലിൽ വാടക വീട്ടിൽനിന്നും പിടികൂടിയത്.
പ്രതിയുടെ പക്കൽ നിന്നും കഞ്ചാവ് പാക്ക് ചെയ്യുന്നതിനു ആവശ്യമായ സിപ് ലോക്ക് കവറുകൾ, കഞ്ചാവ് തൂക്കുന്നതിനുള്ള ത്രാസ് എന്നിവയും കണ്ടെടുത്തു.വീട് വളഞ്ഞ എക്സൈസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ബലപ്രയോഗത്തിലൂടെയാണ് കീഴടക്കിയത്. ഇയാൾക്കെതിരെ കൊലപാതക ശ്രമം ഉൾപ്പെടെ നിരവധി ക്രിമിനൽ കേസുകൾ നിലവിലുണ്ട്. വെള്ളത്തൂവൽ, രാജാക്കാട് പൊലീസ് സ്റ്റേഷനുകളിൽ ഗുണ്ടാ ലിസ്റ്റിൽ പെട്ട ആളും കാപ്പ നിയമപ്രകാരം ജയിൽ ശിക്ഷ അനുഭവിച്ചിട്ടുള്ള ആളുമാണ്. എക്സൈസ് ഇൻസ്പെക്ടർ വിജയകുമാർ, അസി. ഇൻസ്പെക്ടർ മാരായ നെബു എ .സി, ഷാജി ജെയിംസ്, തോമസ് ജോൺ, പ്രിവൻ്റീവ് ഓഫീസർ സിജുമോൻ. കെ. എൻ,രഞ്ജിത്ത് എൻ ,സിവിൽ എക്സൈസ് ഓഫീസർമാരായ അനൂപ്. പി ജോസഫ്, ആൽബിൻ ജോസ്,വനിത സിവിൽ എക്സൈസ് ഓഫീസർമാരായ സുരഭി കെ എം, അശ്വതി, സിവിൽ എക്സൈസ് ഓഫീസർ ഡ്രൈവർ ശശി പി.കെ എന്നിവരും ഉണ്ടായിരുന്നു.പ്രതിയെഇന്ന് കോടതിയിൽ ഹാജരാക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |