ഇസ്ലാമാബാദ്: പുതുതായി തുറന്ന ഷോപ്പിംഗ് മാളിലേക്ക് വൻ ജനക്കൂട്ടം ഇടിച്ചുകയറി മോഷണം നടത്തുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത്. പാകിസ്ഥാനിലെ കറാച്ചിയിലാണ് സംഭവം. 'ഡ്രീം ബസാർ' എന്ന് പേരിട്ടിരിക്കുന്ന ഈ മാളിന്റെ ഉടമ വിദേശത്ത് സ്ഥിരതാമസമാക്കിയ പാകിസ്ഥാനി വ്യവസായിയാണ്. ഉദ്‌ഘാടനതതിന്റെ ഭാഗമായി ഉപഭോക്താക്കളെ ആകർഷിക്കാൻ പ്രത്യേക ഓഫറുകൾ വാഗ്ദാനം ചെയ്‌തതിന് പിന്നാലെയാണ് ആളുകൾ തള്ളിക്കയറിയത്.
ഓഫറുകൾ ഉണ്ടെന്ന് അറിഞ്ഞതോടെ പതിനായിരക്കണക്കിന് ആളുകളാണ് മാളിലേക്ക് ആദ്യദിവസം തന്നെ എത്തിയത്. തുടർന്ന് അപ്രതീക്ഷിക രംഗങ്ങളാണ് ഉണ്ടായത്. തിരക്ക് നിയന്ത്രണാതീതമായി. മാളിനുള്ളിലും പുറത്തും വൻ ജനക്കൂട്ടമായി. കൂടുതൽ ആളുകൾ ഉള്ളിലേക്ക് പ്രവേശിക്കുന്നത് തടയാനായി മാളിലെ ഉദ്യോഗസ്ഥരും ജീവനക്കാരും ശ്രമിച്ചെങ്കിലും അവരെയെല്ലാം തള്ളിമാറ്റിക്കൊണ്ടാണ് ജനങ്ങൾ ഇടിച്ചുകയറിയത്. ഇതിന്റെ ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
A Huge Mall Dream Bazar was built by a Pak foreign businessesman in Karachi, Pakistan- On it's inauguration yesterday he offered special discount for Pakistani locals..... and the whole Mall was looted pic.twitter.com/ah4d2ULh3l
— Megh Updates 🚨™ (@MeghUpdates) September 1, 2024
ചിലർ കടകൾ നശിപ്പിക്കുന്നതും മറ്റ് ചിലർ സാധനങ്ങൾ മോഷ്‌ടിക്കുന്നതും വീഡിയോയിൽ കാണാം. വസ്‌ത്രങ്ങൾ തറയിൽ ചിതറി കിടക്കുകയാണ്. മാളിന്റെ സെക്യൂരിറ്റി ഒരു വലിയ മരത്തടി ഉപയോഗിച്ച് ആൾക്കൂട്ടം നിയന്ത്രിക്കാൻ ശ്രമിക്കുന്നുണ്ട്. വൻ തിക്കും തിരക്കും കാണാം. എന്നാൽ, ഇതിനിടെ ആർക്കെങ്കിലും പരിക്കേറ്റിട്ടുണ്ടോ എന്നകാര്യം ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |