സുൽത്താൻ ബത്തേരി: വേനൽക്കാലത്താണ് പഴവർഗങ്ങൾക്ക് നല്ല ഡിമാന്റ് ഉണ്ടാവുക. മഴക്കാലമായാൽ ഡിമാന് കുറയുകയും ഒപ്പം വിലകുറ യുകയും ചെയ്യും. എന്നാൽ ഈ പ്രാവശ്യം മഴക്കാലത്ത് വെണ്ണ പഴത്തിന്റെ വിലയിൽ കാര്യമായ കുറവ് വന്നില്ലന്ന് മാത്രമല്ല ഡിമാന്റ് കൂടുകയാണ് ചെയ്യത്.
വിപണിയിൽ ഇപ്പോൾ വെണ്ണ പഴത്തിന് നൂറ് രൂപയ്ക്ക് മുകളിലാണ് വില.
പോഷകങ്ങളുടെ കലവറയായ വെണ്ണ പഴം കൃഷി ചെയ്തവർക്ക് ഇക്കുറി കോളടിച്ചു. പ്രതികൂല കാലാവസ്ഥയിലും മികച്ചവിളവും വരുമാനവും ലഭിച്ചതോടെ പുതുതായി കൃഷിയിലേയ്ക്ക് ഇറങ്ങിതിരിച്ചവർക്കും പ്രതീക്ഷയാവുകയാണ് ഈ കൃഷി. വെണ്ണപ്പഴത്തിന്റെ ജില്ലയിലെ പ്രധാന വിപണി അമ്പലവയലാണ്. ഇവിടെ നിന്ന് ഈ സീസണിൽ കയറ്റിയയച്ചത് ടൺകണക്കിന് വെണ്ണപഴമാണ്.
ഒരുകാലത്ത് തോട്ടത്തിൽ പാഴായിപ്പൊയ്‌ക്കൊണ്ടിരുന്ന വെണ്ണപ്പഴത്തിന് ഇപ്പോൾ ആവശ്യക്കാരേറെയാണ്. ഒന്നും രണ്ടും മരങ്ങൾ പരിപാലിച്ചിരുന്നവർ ഇന്ന് ഈ കൃഷിയെ ഗൗരവമായി കാണുന്നു. പരിചരിക്കാൻ എളുപ്പവും സ്ഥിരവരുമാനവും നൽകുന്ന ഒരു വിളയായി വെണ്ണപ്പഴം മാറുകയാണ്. അതുകൊണ്ടു തന്നെ കൂടുതൽ കർഷകർ ഇതിലേക്ക് തിരിയുന്നുണ്ട്. അമ്പലവയൽ മേഖലയിൽ ഏക്കറുകണക്കിന് തോട്ടങ്ങളിൽ വെണ്ണപ്പഴക്കൃഷി ഇടംപിടിച്ചിട്ടുണ്ട്.
ഈ സീസണിൽ മുന്തിയയിനം കായ്കൾക്ക് 230 രൂപവരെ വിലകിട്ടിയിരുന്നു. ഇടത്തരം കായ്കൾക്ക് 150 രൂപ മുതലും മൂന്നാം തരത്തിന് 100 രൂപയും വില ലഭിച്ചു. ജനുവരിയിൽ ആരംഭിച്ച വിളവെടുപ്പുകാലം സെപ്തംബർ പകുതിയോടെയാണ് അവസാനിക്കുന്നത്. എട്ടുമാസത്തിനിടെ ഒരുതവണപോലും വില നൂറിൽ താഴ്ന്നിട്ടില്ലെന്നതാണ് മുൻവർഷങ്ങളെയപേക്ഷിച്ച് ഇത്തവണത്തെ പ്രത്യേകത.
കഴിഞ്ഞതവണ മുന്നാംതരം കായ്കൾക്ക് 60 രൂപവരെ വിലതാഴ്ന്നിരുന്നു. വിളവെടുപ്പുസീസൺ അവസാനിക്കാനിരിക്കെ നല്ല പ്രതികരണമാണ് വിപണിയിൽനിന്നും കർ ഷകരിൽനിന്നും ലഭിക്കുന്നത്.
വെണ്ണപ്പഴത്തിന്റെ പ്രധാനവിപണിയായ അമ്പലവയലിലും തമിഴ്നാട്ടിലെ ചേരമ്പാടിയിലുമായി ഇരുപതോളം മൊത്തക്കച്ചവ സ്ഥാനങ്ങളാണ് പ്രവർത്തിക്കുന്നത്. ഇവിടെ നിന്ന് അഞ്ചുമുതൽ 10 ടൺവരെ വെണ്ണ പഴമാണ് ദിവസവും കയറ്റുമതി ചെയ്യുന്നത്.
ഫെബ്രുവരി മുതൽ തുടർച്ചയായ മൂന്നുമാസങ്ങളിൽ 10 ടണ്ണിലധികം കയറ്റുമതി നടന്നു. ബംഗളൂരു, എ റണാകുളം എന്നിവിടങ്ങളിലേക്കാണ് പ്രധാന കയറ്റുമതി. അ വിടെനിന്ന് ഗോവ, ഹൈദരാബാദ്, ബോംബെ എന്നിവിടങ്ങളിലേക്ക് കയറ്റിയയക്കുന്നു. ഉരുണ്ട ആകൃതിയും മിനുസവും നല്ല പച്ച നിറവും ഇടത്തരം വ ലിപ്പവുമുള്ള കായ്കൾക്കാണ് നല്ല വിലകിട്ടുന്നത്. വലിപ്പം, ഇനം എന്നിവയ്ക്കനുസരിച്ചാണ് വില കണക്കാക്കുന്നത്.
അതിശക്തമായ മഴ കാരണം കായ്കളിൽ കറുത്ത പുള്ളിക്കുത്തുകളും പാടുകളും വീഴ്ച എന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രശ്നം. അത്തരം കായ്കൾക്ക് വലിപ്പമുണ്ടെങ്കിലും വില കുറയും. മരങ്ങൾക്ക് കേടു ബാധിക്കുന്നതും കർഷകർ നേരിടുന്ന വെല്ലുവിളിയാണ്. വലിപ്പമുള്ള ഒരു മരത്തിൽനിന്ന് ഒരു സീസണിൽ ശരാശരി നാലു ടൺ വിള വെടുക്കാനാകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |