താമരശേരി: ജനങ്ങളുടെ സ്നേഹമുള്ളടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ലെന്ന് നടി മഞ്ജു വാര്യർ. മലയാള സിനിമ ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. താമരശേരിയിൽ ഒരു ഉദ്ഘാടനത്തോട് അനുബന്ധിച്ച് നടന്ന ചടങ്ങിലായിരുന്നു താരത്തിന്റെ പ്രസ്താവന. നടൻ ടൊവിനോ തോമസും ചടങ്ങിൽ ഉണ്ടായിരുന്നു.
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ മലയാള സിനിമാ മേഖലയിലെ ലൈംഗിക ചൂഷണങ്ങളെക്കുറിച്ചും ലഹരി ഉപയോഗത്തെക്കുറിച്ചും ആരോപണങ്ങളും വിവാദങ്ങളും ഉയർന്നതിന്റെ പശ്ചാത്തലത്തിലായിരുന്നു നടിയുടെ പ്രതികരണം. താനും ടൊവിനോയും ഇന്നിവിടെ നിൽക്കാൻ കാരണം മലയാള സിനിമയാണ്. ഇപ്പോൾ മലയാള സിനിമ കടന്നുപോകുന്നത് ചെറിയ സങ്കടമുള്ള കാലഘട്ടത്തിലൂടെയാണ്. എല്ലാം കലങ്ങി തെളിയട്ടെ. കാർമേഘങ്ങൾ ഒഴിയട്ടെ. നിങ്ങളുടെയൊക്കെ പിന്തുണയും സ്നേഹവും ഉള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കില്ലെന്നും മഞ്ജു വാര്യർ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |
Lorem ipsum dolor sit amet consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat. |
We respect your privacy. Your information is safe and will never be shared. |