വർക്കല: കടയ്ക്കാവൂർ സ്വദേശിയായ 24കാരിയെ ഉപയോഗപ്പെടുത്തി അവയവക്കടത്തിന് ശ്രമിച്ച സംഘത്തിലെ രണ്ടുപേർ അറസ്റ്റിൽ. മലപ്പുറം വാളാഞ്ചേരി സ്വദേശികളായ നജിമുദ്ദീൻ,ശശി എന്നിവരാണ് അറസ്റ്റിലായത്. വൃക്കയെടുക്കാൻ ശ്രമിച്ചുവെന്ന് യുവതി കടയ്ക്കാവൂർ സ്റ്റേഷനിൽ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ വർക്കല എ.എസ്.പി ദീപക് ധൻകറിന്റെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘമാണ് ഇവരെ പിടികൂടിയത്. അവയവക്കച്ചവട ഏജന്റുമാരാണ് പ്രതികളെന്നുള്ള നിഗമനത്തിലാണ് പൊലീസ്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ യുവതിയെ പരിശോധനയ്ക്ക് വിധേയമാക്കിയതായും വിവരമുണ്ട്.
ഏത് വിധത്തിലാണ് യുവതി അവയവക്കച്ചവട റാക്കറ്റിൽ എത്തിച്ചേർന്നത് എന്നതുൾപ്പെടെയുള്ള വിവരങ്ങൾ കൂടുതൽ അന്വേഷണത്തിലൂടെ മാത്രമേ വ്യക്തമാകൂവെന്ന് എ.എസ്.പി ദീപക് ധൻകർ പറഞ്ഞു.പ്രതികളെ കസ്റ്റഡിയിൽ വാങ്ങി കൂടുതൽ ചോദ്യം ചെയ്യേണ്ടതുണ്ടെന്നും എ.എസ്.പി പറഞ്ഞു.സംഘത്തിൽ കൂടുതൽപേർ ഉൾപ്പെട്ടിട്ടുള്ളതായി പൊലീസ് സംശയിക്കുന്നു.ആറ്റിങ്ങൽ കോടതിയിൽ ഹാജരാക്കിയ പ്രതികളെ റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |