തിരുവനന്തപുരം : പാർട്ടി സമ്മളനങ്ങൾക്ക് മുന്നോടിയായി സംഘടനാ കാര്യങ്ങൾ ചർച്ച ചെയ്യാൻ ചേരുന്ന സി.പി.ഐ ദ്വിദിന പ്രത്യേക എക്സിക്യൂട്ടീവിന് ഇന്ന് തുടക്കമാവും. പാർട്ടി അംഗത്വ കണക്കെടുപ്പിനൊപ്പം ജില്ലകളിലെ ഉൾപ്പാർട്ടി തർക്കങ്ങളും നിലമ്പൂർ എം.എൽ.എ പി.വി അൻവർ ഉന്നയിച്ച ആരോപണങ്ങളും ചർച്ചയ്ക്ക് വന്നേക്കും.
പാലക്കാട്, പത്തനംതിട്ട, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ ഉൾപ്പാർട്ടി തർക്കം രൂക്ഷമായതോടെ സേവ് സി.പി.ഐ ഫോറം രൂപം കൊണ്ടിട്ടുണ്ട്. മുതിർന്ന നേതാവ് കെ.ഇ.ഇസ്മായിലിന്റെ പിന്തുണയോടെ പാലക്കാട്ട് നടക്കുന്ന വിമത പ്രവർത്തനം സംബന്ധിച്ച ചർച്ചയും നടുക്കും. കോട്ടയം, പത്തനംതിട്ട ജില്ലകളിൽ വിവിധ വിഷയങ്ങൾ അന്വേഷിക്കാൻ ചുമതലപ്പെടുത്തിയ കമ്മീഷനുകൾ സമർപ്പിക്കുന്ന റിപ്പോർട്ടുകൾ ചർച്ച ചെയ്ത് തുടർനടപടികളും തീരുമാനിക്കും.
ലോക്സഭാ തിരഞ്ഞെടുപ്പിനിടെ പൂരം കലക്കി തൃശ്ശൂരിൽ ബി.ജെ.പിക്ക് വിജയ വഴി തുറന്നത് എ.ഡി.ജി.പി എം.ആർ അജിത് കുമാറാണെന്ന അൻവറിന്റെ ആരോപണവും യോഗത്തിൽ അലയൊലികൾ സൃഷ്ടിച്ചേക്കും.
ഇത് സംബന്ധിച്ച ഡി.ജി.പിയുടെ റിപ്പോർട്ടെവിടെയെന്ന ചോദ്യവും ഉയർന്നിട്ടുണ്ട്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |