ന്യൂഡൽഹി : തിരിച്ചറിയൽ രേഖകളിൽ ഉൾപ്പെടെ തിരിമറി നടത്തിയെന്ന് ആരോപണം നേരിടുന്ന മുൻ ഐ.എ.എസ് ട്രെയിനി പൂജാ ഖേദ്കറുടെ ഡൽഹി ഹൈക്കോടതിയിലെ ജാമ്യാപേക്ഷയിൽ അന്വേഷണത്തിന്റെ തത്സ്ഥിതി റിപ്പോർട്ട് സമർപ്പിച്ച് ഡൽഹി പൊലീസ്. തട്ടിപ്പു നടത്തിയും, വ്യാജരേഖകൾ നൽകിയും കൂടുതൽ തവണ സിവിൽ സർവീസ് പരീക്ഷ എഴുതാൻ അവസരം തരപ്പെടുത്തിയെന്ന ആരോപണമാണ് ഖേദ്‌കർ നേരിടുന്നത്. ഇതിനായി മഹാരാഷ്ട്രയിൽ നിന്നുള്ള രണ്ട് അംഗപരിമിത സർട്ടിഫിക്കറ്റുകളാണ് യു.പി.എസ്.സിക്ക് കൈമാറിയിരുന്നത്. വിശ്വാസ്യത പരിശോധിക്കാനായി അധികൃതരെ സമീപിച്ചപ്പോൾ രണ്ട് സർട്ടിഫിക്കറ്രുകളിൽ ഒരെണ്ണം വിതരണം ചെയ്‌തതായി രേഖകളിൽ ഇല്ല. ഈ അംഗപരിമിത സർട്ടിഫിക്കറ്റ് വ്യാജമായിരിക്കാമെന്നാണ് ഡൽഹി പൊലീസ് ഹൈക്കോടതിയെ അറിയിച്ചിരിക്കുന്നത്. ഖേദ്കറുടെ മുൻകൂർ ജാമ്യാപേക്ഷ ഇന്ന് പരിഗണിക്കാനിരിക്കുകയാണ്. നേരത്തെ അറസ്റ്റിൽ നിന്ന് ഖേദ്‌കർക്ക് സംരക്ഷണം നൽകിയിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |