ന്യൂഡൽഹി : അഴിമതി ആരോപണങ്ങളിലെ സി.ബി.ഐ അന്വേഷണത്തിനെതിരെ കൊൽക്കത്ത ആർ.ജി. കർ മെഡിക്കൽ കോളേജ് ആശുപത്രി മുൻ പ്രിൻസിപ്പൽ സന്ദീപ് ഘോഷ് സുപ്രീംകോടതിയെ സമീപിച്ചു. പി.ജി ട്രെയിനി ഡോക്‌ടർ മാനഭംഗത്തിനിരയായി കൊല്ലപ്പെട്ട സമയത്ത് പ്രിൻസിപ്പലായിരുന്നു സന്ദീപ് ഘോഷ്. ആർ.ജി.കർ ആശുപത്രിയിലെ ടെണ്ടർ നടപടികളിൽ ക്രമക്കേട് നടത്തിയെന്നത് അടക്കം ആരോപണങ്ങളിലാണ് കൽക്കട്ട ഹൈക്കോടതി സി.ബി.ഐ അന്വേഷണത്തിന് ഉത്തരവിട്ടിരുന്നത്. തന്റെ ഭാഗം ഹൈക്കോടതി കേട്ടില്ലെന്ന് സന്ദീപ് ഘോഷിന്റെ ഹർജിയിൽ പറയുന്നു. നാളെ ചീഫ് ജസ്റ്രിസ് ഡി.വൈ. ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബെഞ്ച് വിഷയം പരിഗണിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |