മലപ്പുറം: ജില്ലയിൽ കഴിഞ്ഞ വേനൽക്കാലത്തുണ്ടായ വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിയ്ക്കും പരിഹാരമായി കുന്നുംപുറം, വെന്നിയൂർ, ഇൻകെൽ (ഊരകം) സബ്‌സ്റ്റേഷനുകളുടെ നിർമ്മാണവും വെങ്ങാലൂരിൽ താത്കാലികമായി ഒരു ട്രാൻസ്‌ഫോർമർ സ്ഥാപിച്ച് വൈദ്യുതി നൽകുന്നതിനുള്ള പ്രവൃത്തികളും പുരോഗമിക്കുന്നു. കൂരിയാട്, പരപ്പനങ്ങാടി, തിരൂർ, എടരിക്കോട്, മാലാപറമ്പ്, എടപ്പാൾ, പൊന്നാനി, മേലാറ്റൂർ എന്നീ സബ്‌സ്റ്റേഷനുകളിലെ ട്രാൻസ്‌ഫോർമറുകളുടെ ശേഷി വർദ്ധിപ്പിക്കുന്ന പ്രവൃത്തികളും ഈ സാമ്പത്തിക വർഷത്തിൽ പൂർത്തീകരിക്കാൻ സാധിക്കും. ഇതോടെ ജില്ലയിൽ നിലവിലുള്ള വോൾട്ടേജ് ക്ഷാമത്തിനും വൈദ്യുതി പ്രതിസന്ധിയ്ക്കും പരിഹാരമാകും.
തിരുവാലി, കാടാമ്പുഴ, മലപ്പുറം ജി.ഐ.എസ് സബ്‌സ്റ്റേഷനുകളുടെയും അനുബന്ധ പ്രസരണ ലൈനുകളുടെയും നിർമ്മാണം 2025 മേയ് മാസത്തിനുള്ളിൽ പൂർത്തീകരിക്കും. 110 കെ.വി സബ്‌സ്റ്റേഷനുകളായ പുളിക്കൽ, വേങ്ങര, വെന്നിയൂർ എന്നിവയ്ക്കും 33 കെ.വി സബ്‌സ്റ്റേഷനുകളായ ചങ്ങരംകുളം, കൊണ്ടോട്ടി എന്നിവയ്ക്കും കെ.എസ്.ഇ.ആർ.സിയുടെ അംഗീകാരം ലഭിച്ച് സ്ഥലമേറ്റടുപ്പും അനുബന്ധ പ്രവർത്തനങ്ങളും നടന്നു വരികയാണ്.
പാക്കേജ് ഇപ്രകാരം
2027-2032 കാലത്തേയ്ക്കുള്ള 521 കോടി രൂപയുടെ ഹ്രസ്വ, മദ്ധ്യ, ദീർഘകാല പദ്ധതികളാണ് പ്രസരണ വിഭാഗത്തിൽ മലപ്പുറം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ളത്.
ഈ പദ്ധതികൾക്കായുള്ള ഭരണ സാങ്കേതികാനുമതികൾ, സ്ഥലമേറ്റെടുപ്പ്, ലൈൻ റൂട്ട് അപ്രൂവൽ, വിശദമായ എസ്റ്റിമേറ്റ് തയ്യാറാക്കൽ, ടെൻഡറുകൾ എന്നിവ പൂർത്തീകരിക്കേണ്ടതുണ്ട്.
ഇതിനായുള്ള നടപടികൾ ആരംഭിച്ചു കഴിഞ്ഞു.
മലപ്പുറം പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുള്ള വിവിധ പ്രവൃത്തികൾ മുൻഗണനാക്രമത്തിൽ ഏറ്റെടുത്ത് 2032 ഓടെ മുഴുവൻ പ്രവൃത്തികളും പൂർത്തീകരിക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
കെ.എസ്.ഇ.ബി ട്രാൻസ്മിഷൻ സർക്കിൾ ഡപ്യൂട്ടി ചീഫ് എൻജിനീയർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |