ന്യൂഡൽഹി: അഖിലേന്ത്യാ ബാർ എക്‌സാമിനേഷൻ നവംബർ 24ന് നടത്തുമെന്ന് ബാർ കൗൺസിൽ ഒഫ് ഇന്ത്യ (ബി.സി.ഐ). വിജ്ഞാപനം പുറത്തിറക്കി. ബി.സി.ഐയുടെ https://www.allindiabarexamination.comൽ പരീക്ഷാർത്ഥികൾക്ക് രജിസ്റ്റർ ചെയ്യാം. ഇന്നലെ ഓൺലൈൻ രജിസ്ട്രേഷൻ ആരംഭിച്ചു. അവസാന തീയതി ഒക്ടോബർ 25. ഒക്‌ടോബർ 28നകം ഓൺലൈൻ മുഖേന പരീക്ഷാഫീസ് അടയ്‌ക്കാം. നവംബർ 18ന് അഡ്മിറ്റ് കാർഡ് വിതരണം ചെയ്യും. പരീക്ഷ പാസാകാൻ ജനറൽ,ഒ.ബി.സി വിഭാഗം 45 ശതമാനവും,എസ്.സി/എസ്.ടി/അംഗപരിമിത വിഭാഗം 40 ശതമാനവും മിനിമം മാർക്ക് നേടണം. പാസാകുന്നവർക്ക് അഭിഭാഷക പ്രാക്‌ടീസ് അനുവദിച്ചുകൊണ്ട് 'സർട്ടിഫിക്കറ്ര് ഒഫ് പ്രാക്‌ടീസ്' സർട്ടിഫിക്കറ്റ് നൽകും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |