SignIn
Kerala Kaumudi Online
Wednesday, 18 September 2024 7.48 AM IST

യൂറോപ്പിലെ യാത്രയുടെ സംസ്‌കാരം തന്നെ മാറ്റിമറിച്ച വിപ്ളവം ഇന്ത്യയിലേക്കും, സർവീസ് ഉടൻ

Increase Font Size Decrease Font Size Print Page

flix-bus

ബംഗളൂരു: ജർമൻ ട്രാൻസ്പോർട്ട് കമ്പനിയായ ഫ്ലിക്സ് ബസ് ദക്ഷിണേന്ത്യയിലേക്ക് സർവീസ് വ്യാപിപ്പിക്കുന്നു. ഇതിന്‍റെ ഭാഗമായി ബംഗളുരുവിൽ നിന്ന് വിവിധ ദക്ഷിണേന്ത്യൻ നഗരങ്ങളിലേക്ക് ആദ്യ ഘട്ടത്തിൽ സർവീസുകൾ ആരംഭിക്കും. ബംഗളൂരുവിനും തമിഴ്‌നാട്, കേരളം, ആന്ധ്രാപ്രദേശ് എന്നിവിടങ്ങളിലെ പ്രധാന നഗരങ്ങൾക്കുമിടയിൽ ഫ്ലിക്സ് ബസ് സർവീസ് നടത്തും. സെപ്തംബർ 10 മുതൽ സർവീസ് ആരംഭിക്കും. ഇതോടെ പ്രധാന നഗരങ്ങളിലേക്ക് ബംഗളുരുവിൽ നിന്ന് കൂടുതൽ യാത്രാ സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ ലഭ്യമാകും.

സെപ്തംബർ 10 മുതൽ ബംഗളൂരു-കോയമ്പത്തൂർ, മധുരൈ, തിരുപ്പതി, വിജയവാഡ, ബെലഗാവി എന്നിവിടങ്ങളിൽ ബസ് സർവീസ് നടത്തുമെന്ന് ഫ്ലിക്സ് ബസ് അറിയിച്ചു. 33 ദക്ഷിണേന്ത്യൻ നഗരങ്ങളിൽ നിന്ന് ഇരുന്നൂറോളം കണക്ഷനുകളോടെ ബസ് സർവീസ് ആരംഭിക്കാനും കമ്പനി ലക്ഷ്യമിടുന്നു. കേരളത്തിലും ഉടൻ സർവീസ് ആരംഭിക്കും.

ഫ്ളിക്‌സ് ബസിന്റെ വരവുമായി ബന്ധപ്പെട്ട് മുരളി തുമ്മാരുകുടി എഴുതിയ കുറിപ്പ് ശ്രദ്ധ നേടുകയാണ്. ആകർഷകമായ ടിക്കറ്റിങ്ങ് രീതികളിലൂടെ യൂറോപ്പിലെ യാത്രയുടെ സംസ്കാരം തന്നെ ഫ്ലിക്സ് ബസ് മാറ്റിമറിച്ചു എന്നാണ് അദ്ദേഹം എഴുതിയത്.

തുമ്മാരുകുടിയുടെ വാക്കുകൾ-

ഫ്ലിക്സ് ബസ് ഇന്ത്യയിൽ എത്തുമ്പോൾ

രണ്ടായിരത്തി പതിനൊന്നിൽ ജർമ്മനിയിൽ സ്ഥാപിക്കപ്പെട്ട ഒരു പാസഞ്ചർ ബസ് ശൃംഖലയാണ് ഫ്ലിക്സ് ബസ്. അഞ്ഞൂറും ആയിരവും കിലോമീറ്റർ അകലെ ഉള്ള നഗരങ്ങളിലേക്ക് വളരെ സുഖപ്രദമായ യാത്ര ചെയ്യാവുന്ന ബസുകൾ. എല്ലാം വിമാന സർവീസുകൾ പോലെ ഒറ്റ ക്ലിക്കിൽ ബുക്ക് ചെയ്യാം, ബസുകൾ റിയൽ ടൈമിൽ ട്രാക്ക് ചെയ്യാം. മുൻ‌കൂർ ബുക്ക് ചെയ്താൽ ഏറെ ചാർജ്ജ് കുറവ്, ഇതൊക്കെയാണ് ഫ്ലിക്സ് ബസിന്റെ രീതി. ജർമ്മനിയിൽ വളരെ പെട്ടെന്ന് ഇവർ മാർക്കറ്റ് ഉണ്ടാക്കി.

ഇന്നിപ്പോൾ യൂറോപ്പിലെ നാല്പത് രാജ്യങ്ങളിൽ അയ്യായിരം നഗരങ്ങളെ ബന്ധിപ്പിക്കുന്ന ബസ് സർവ്വീസുകൾ ഇവർ നടത്തുന്നു. വർഷത്തിൽ എട്ടു കോടി യാത്രക്കാരും പതിനാറായിരം കോടി രൂപയുടെ വരുമാനവും ഉണ്ട്.

യൂറോപ്പിൽ നഗരങ്ങളിൽ ബസോ ട്രാമോ, നഗരങ്ങൾ തമ്മിൽ ട്രെയിൻ, അങ്ങനെ ആയിരുന്നു സഞ്ചാരത്തിൻ്റെ രീതി. ട്രെയിൻ സർവീസുകൾ നല്ലതാണെങ്കിലും വിമാനത്തിലും ചിലവ് കൂടുതൽ ആണ് പലപ്പോഴും. ആകർഷകമായ ടിക്കറ്റിങ്ങ് രീതികളിലൂടെ യൂറോപ്പിലെ യാത്രയുടെ സംസ്കാരം തന്നെ ഫ്ലിക്സ് ബസ് മാറ്റിമറിച്ചു. യുവാക്കൾക്ക്, വിദ്യാർത്ഥികൾക്ക്, ടൂറിസ്റ്റുകൾക്ക് ഒക്കെ ഫ്ലിക്സ്ബസ് ഏറെ സഹായകമായി.

ഒട്ടും പ്രൊഫഷണലിസം ഇല്ലായ്മയും അല്പം ഗുണ്ടായിസവും ഒക്കെയാണല്ലോ നമ്മുടെ ലോങ്ങ് ഡിസ്റ്റൻസ് ബസുകളുടെ പൊതു രീതി. ഫ്ലിക്സ് ബസിന്റെ വരവ് അത് മാറ്റി മറിക്കും എന്നതിൽ സംശയമില്ല. കുത്തക ബസ് സർവീസുകൾക്കെതിരെ കേരളത്തിൽ സമരം വല്ലതും വരുമോ എന്ന് പേടിച്ച് കേരളത്തെ അവർ റൂട്ടുകളിൽ നിന്നും ഒഴിവാക്കുമോ എന്നാണ് പേടി.

ഫ്ലിക്സ്ബസിന് എല്ലാ ആശംസകളും

മുരളി തുമ്മാരുകുടി

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: FLIX BUS, INDIA, KERALA
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.