വിവാഹം ശേഷം ആദ്യമായി പ്രതികരിച്ച് സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ദിയ കൃഷ്ണയും അശ്വിനും. രണ്ട് വർഷത്തെ പ്രണയത്തിനൊടുവിലാണ് വിവാഹമെന്നും, വളരെ മനോഹരമായി തന്നെ ചടങ്ങ് നടന്നെന്നും നവദമ്പതികൾ മാദ്ധ്യമങ്ങളോട് പറഞ്ഞു.
'രണ്ട് വർഷത്തെ പ്രണയമായിരുന്നു. എന്റെ കൂടെ പഠിച്ചതല്ല. പക്ഷേ എന്റെ ഗ്യാങ്ങിൽ ഉള്ളയാളായിരുന്നു. പണ്ടുമുതലേ പ്രൈവറ്റ് ആയി വിവാഹം നടത്തണമെന്നായിരുന്നു ആഗ്രഹം. എന്നെ ഇഷ്ടമുള്ളവരും എനിക്ക് ഇഷ്ടമുള്ളവരും മതിയെന്നായിരുന്നു. അതേപോലെ നടന്നു. ബ്യൂട്ടിഫുള്ളായിരുന്നു.'- ദിയ പറഞ്ഞു.
'ലളിതമായ ചടങ്ങാകുമ്പോൾ വരുന്നവരെ അതനുസരിച്ച് നമുക്ക് സ്വീകരിക്കാൻ പറ്റും. കൊവിഡ് നമ്മളെ പഠിപ്പിച്ച് തന്നത് എന്താണ്? ചെറിയ തോതിലും വിവാഹം നടത്താൻ പറ്റും എന്നല്ലേ. ധൂർത്തും ഒഴിവാക്കാം.
രാഷ്ട്രീയത്തിലും സിനിമയിലുമൊക്കെ നല്ല ബന്ധങ്ങളാണ്. സഹോദരങ്ങൾക്ക് തുല്യമാണ്. വിളിച്ചാൽ എല്ലാവരെയും വിളിക്കണം. ഞാനും എന്റെ ഭാര്യയുമൊക്കെ തിരുവനന്തപുരത്തുകാരാണ്. വിളിച്ചാൽ എല്ലാവരും വരികയും ചെയ്യും. എല്ലാവരെയും കൈകാര്യം ചെയ്യാനും ബുദ്ധിമുട്ടായിരിക്കും.'- കൃഷ്ണകുമാർ പറഞ്ഞു.
റിസപ്ഷൻ ഒന്നുമില്ലെന്ന് ദിയയുടെ സഹോദരിയും നടിയുമായ അഹാന വ്യക്തമാക്കി. ഹൽദി, സംഗീത്, വീവാഹം എന്നീ മൂന്ന് ചടങ്ങുകളാണ് ഉണ്ടായിരുന്നതെന്ന് അഹാന പറഞ്ഞു. ദിയയുടെ വരനായ അശ്വിൻ സോഫ്റ്റ്‌വെയർ എഞ്ചിനിയറാണ്. തിരുനൽവേലി സ്വദേശി കൂടിയാണ്. തിരുവനന്തപുരത്തെ വാടക വീട്ടിലാണ് ദമ്പതികൾ താമസിക്കുക.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |