തിരുവനന്തപുരം: ഓണത്തിരക്ക് കണക്കിലെടുത്ത് ബംഗളൂരുവിലെ യലഹങ്കയിൽ നിന്ന് കൊല്ലത്തേക്കും കൊച്ചുവേളിയിൽ നിന്ന് മംഗളൂരുവിലേക്കും സ്പെഷ്യൽ സർവ്വീസ് തുടങ്ങിയതിന് പിന്നാലെ ചെന്നൈയിലെ താംബരത്തുനിന്ന് കൊച്ചുവേളിയിലേക്ക് രണ്ട് സ്പെഷ്യൽ ട്രെയിനുകൾ ഇന്നുമുതൽ സർവ്വീസ് നടത്തുമെന്ന് റെയിൽവേ അറിയിച്ചു.
ട്രെയിൻ നമ്പർ 06035/06036 ഇന്നും13നും 20നും രാത്രി 7.30ന് താംബരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 11.30ന് കൊച്ചുവേളിയിലെത്തും. മടക്കസർവ്വീസ് 7,14,21തീയതികളിൽ വൈകിട്ട് 3.35ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.35ന് താംബരത്തെത്തും.
ട്രെയിൻ നമ്പർ 06153/06154 സ്പെഷ്യൽ ട്രെയിൻ 8,15,22 തീയതികളിൽ രാത്രി 9.40ന് താംബരത്തുനിന്ന് പുറപ്പെട്ട് പിറ്റേന്ന് ഉച്ചയ്ക്ക് 1.40ന് കൊച്ചുവേളിയിലെത്തും. മടക്ക സർവ്വീസ് 9,16,23 തീയതികളിൽ ഉച്ചയ്ക്ക് 3.35ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് പിറ്റേന്ന് രാവിലെ 7.35ന് താംബരത്തെത്തും. മധുര,ദിണ്ഡിഗൽ,തിരുച്ചിറപ്പള്ളി,പുനലൂർ,ആവണീശ്വരം,കൊട്ടാരക്കര,കുണ്ടറ,കൊല്ലം വഴിയാണ് രണ്ടുസ്പെഷ്യൽ ട്രെയിനുകളും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |