SignIn
Kerala Kaumudi Online
Friday, 04 October 2024 10.44 AM IST

"വിദ്യാഭ്യാസം കൂടുന്നതനുസരിച്ച് കൂടുതൽ ശമ്പളമുള്ള ജോലികൾ വേണമെന്നല്ല, പലരുടെയും ആവശ്യം മറ്റൊന്ന്"

Increase Font Size Decrease Font Size Print Page

job

കേരളത്തിലെ തൊഴിലിനെയും തൊഴിലില്ലായ്മയേയും കുറിച്ച് ദുരന്ത നിവാരണ വിദഗ്ദ്ധൻ മുരളി തുമ്മാരുകുടി എഴുതിയ ഒരു കുറിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. 'കണക്ടിംഗ് തളിപ്പറമ്പ്' എന്ന തൊഴിൽ മൂവ്‌മെന്റിനെക്കുറിച്ച് പറഞ്ഞാണ് അദ്ദേഹത്തിന്റെ കുറിപ്പ് ആരംഭിക്കുന്നത്.

ഈ തൊഴിൽ മൂവ്‌മെന്റ് തളിപ്പറമ്പിൽ വിജയം ആയാൽ മറ്റുള്ള എല്ലാ മണ്ഡലങ്ങളിലും വ്യാപിപ്പിക്കാവുന്നതാണെന്ന് അദ്ദേഹം പറയുന്നു. വിദ്യാഭ്യാസം കൂടുന്തോറും ശമ്പളം കുറയുന്ന പ്രവണതയാണ് ഇപ്പോൾ കേരളത്തിലുള്ളത്. ഇതിന് തൊഴിലിന്റെ 'മാന്യത'യും ഉത്തരവാദികളാണെന്ന് അദ്ദേഹത്തിന്റെ കുറിപ്പിൽ പറയുന്നു.

വിദ്യാഭ്യാസം കൂടുന്നത് അനുസരിച്ച് കൂടുതൽ ശമ്പളമുള്ള ജോലികൾ വേണമെന്നല്ല, മറിച്ച് വീടിനടുത്ത് തന്നെ വൈറ്റ് കോളർ ആയിട്ടുള്ള ജോലികൾ ലഭിക്കണം എന്നതാണ് ഇപ്പോൾ മിക്ക ഉദ്യോഗാർഥികളുടെയും ആഗ്രഹമെന്നും അദ്ദേഹം കുറിച്ചു.

ഫേസ്‌ബുക്ക് പോസ്റ്റിന്റെ പൂ‌ർണ്ണരൂപം

കേരളം: തൊഴിലും തൊഴിലില്ലായ്മയും
എൻ്റെ സുഹൃത്ത് Praveen Parameswar പ്രവീൺ ആണ് തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽ നടക്കുന്ന Connecting Talipparamba എന്ന തൊഴിൽ മൂവേമെന്റിനെ പറ്റി പറഞ്ഞത്. കേരളം ആകെ ശ്രദ്ധിക്കേണ്ട ചില കാര്യങ്ങൾ ഇതിൽ ഉണ്ട്.
ശ്രീ MV Govindan Master മാസ്റ്ററുടെ മണ്ഡലമാണല്ലോ തളിപ്പറമ്പ്. മണ്ഡലത്തിലെ എല്ലാ തൊഴിൽ അന്വേഷകർക്കും തൊഴിൽ നൽകുക എന്നതാണ് ലക്ഷ്യം.
ഈ വിഷയത്തെ പറ്റിയുള്ള കുറിപ്പിലെ പ്രധാനപ്പെട്ട ചില കാര്യങ്ങൾ നോക്കാം
"11,546 പേരാണ് (2024 ജാനുവരി മാസത്തെ കണക്കനുസരിച്ചു) തൊഴിൽ ചെയ്യുവാൻ താത്പര്യം പ്രകടിപ്പിച്ചു തളിപ്പറമ്പ് നിയോജകമണ്ഡലത്തിൽനിന്നും നോളഡ്ജ് മിഷന്റെ വെബ്‌സൈറ്റിൽ (DWMS) രജിസ്റ്റർ ചെയ്തിരുന്നത്.
ഈ മുഴുവൻ ആൾക്കാരെയും 1 : 1 ആയി സംസാരിക്കുവാൻ തീരുമാനിക്കുന്നു.
10 ടെലി കോളേഴ്‌സും 15 കരിയർ കൗൺസിലെർഴ്‌സും അടങ്ങുന്ന ഒരു ടീം ഇതിനായി സെറ്റ് ചെയ്തു.
ഇതിൽ 8,652 പേരുമായി സംസാരിക്കുവാൻ സാധിച്ചു (മറ്റു നമ്പറുകൾ റോങ്ങ് നമ്പറോ, നിലവിലില്ലാത്തതോ, നിരന്തരമായ ഏഴു ശ്രമങ്ങൾക്ക് ശേഷവും കണക്ട് ചെയ്യുവാൻ സാധിക്കാത്തവയോ ആണ്)
ഇവരിൽ 3380 പേർ തൊഴിൽ ലഭിക്കുവാനുള്ള പ്രോസസ്സിന്റെ ഭാഗമാകുവാൻ തയ്യാറാണെന്നും, ഒരു തൊഴിൽ ലഭിച്ചാൽ ഉടനെതന്നെ ജോയിൻ ചെയ്യുവാൻ കഴിയുമെന്നും അറിയിച്ചു.
ബാക്കിയുള്ളവർ ഒന്നുകിൽ, തൊഴിൽ വേണമെങ്കിലും അതുനേടുവാനുള്ള പ്രോസസ്സിന്റെ ഭാഗമാകുവാൻ തയ്യാറല്ലാത്തവരോ അല്ലങ്കിൽ തൊഴിൽ ലഭിച്ചാൽ ഉടനെ അതിന്റെ ഭാഗമാകുവാൻ പല കാരണങ്ങളാൽ സാധിക്കാത്തവരോ ആണ്.
ഈ 3380 പേർക്കും അഭിരുചി കണ്ടെത്തുവാനുള്ള അസസ്സ്മെന്റും വിശദമായ കരിയർ കൗൺസലിങ്ങും നൽകി.
കരിയർ കൗൺസിലിങ്ങിനു ശേഷം ഈ നമ്പർ 2845 ആയി firm-up ചെയ്യപ്പെട്ടു. "
ഈ പ്രോജക്ട് വളരെ മാതൃകാപരമാണ്. യഥാർത്ഥത്തിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണം അത്ര അധികം അല്ലാത്തതിനാൽ ഒത്തുപിടിച്ചാൽ അവർക്ക് തൊഴിൽ കണ്ടുപിടിക്കാൻ സാധിച്ചേക്കും. ഇവർക്ക് തൊഴിൽ ലഭിക്കാനും ആവശ്യമുള്ളവർക്ക് പരിശീലനം നൽകുവാനും ഉള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. എല്ലാ വിജയാശംസകളും. ഇത് തളിപ്പറമ്പിൽ വിജയം ആയാൽ മറ്റുള്ള എല്ലാ മണ്ഡലങ്ങളിലും വ്യാപിപ്പിക്കാവുന്നതാണ്.
പക്ഷെ ഈ ശ്രമത്തിന്റെ ഭാഗമായി ലഭിച്ച ചില കണക്കുകൾ നോക്കാം
"ഇതിൽ (തൊഴിൽ അന്വേഷിക്കുന്നവരിൽ) 64% പേരും സ്വന്തം സ്ഥലത്തോ, പരമാവധി കണ്ണൂരിനുള്ളിലോ മാത്രം ജോലി ചെയ്യുവാൻ തയ്യാറുള്ളവർ ആണ്.
51% പേർ ക്ലറിക്കൽ, ഓഫീസ് മാനേജ്‌മന്റ്, അക്കൗണ്ടിംഗ് (ബേസിക് ലെവൽ), ടീച്ചിങ് എന്നീ മേഖലകളിൽ മാത്രമേ ജോലി ചെയ്യുവാൻ തയ്യാറുള്ളൂ. മറ്റൊരു രീതിയിൽ പറഞ്ഞാൽ, 9/ 10 മുതൽ 5 മണിവരെ ഉള്ള, വലിയ റിസ്ക് ഇല്ലാത്ത ജോലി ചെയ്യുവാൻ ആണ് ഭൂരിപക്ഷത്തിനും താത്പര്യം.
73% ആൾക്കാർ 20,000 ത്തിനു താഴെ ശമ്പളം മാത്രമേ പ്രതീക്ഷിക്കുന്നുള്ളു. 41.58% പേർക്ക് 10,000 ത്തിനും 15,000 ത്തിനും ഇടയ്ക്കുള്ള ഒരു തുകയാണ് പ്രതീക്ഷ.
വിദ്യാഭ്യാസം കുറവല്ല. 74% പേരും ചുരുങ്ങിയത് graduates ആണ്. അതിൽ തന്നെ ഏതാണ്ട് 1/3 പേരും post-graduates ഉം ആണ്. "
ഇവർക്ക് തൊഴിൽ ലഭിക്കാനും ആവശ്യമുള്ളവർക്ക് പരിശീലനം നൽകുവാനും ഉള്ള ശ്രമങ്ങൾ ആണ് ഇപ്പോൾ നടക്കുന്നത്. എല്ലാ വിജയാശംസകളും. ഇത് തളിപ്പറമ്പിൽ വിജയം ആയാൽ മറ്റുള്ള എല്ലാ മണ്ഡലങ്ങളിലും വ്യാപിപ്പിക്കാവുന്നതാണ്.
ഈ ശ്രമത്തിൽ നിന്നും ഞാൻ മനസ്സിലാക്കിയ കുറച്ചു കാര്യങ്ങൾ ഉണ്ട്.
1. കേരളത്തിൽ തൊഴിൽ ഇല്ലാത്തവരുടെ എണ്ണവും യഥാർത്ഥത്തിൽ തൊഴിൽ അന്വേഷിക്കുന്നവരുടെ എണ്ണവും തമ്മിൽ വലിയ വ്യത്യാസം ഉണ്ട്. അതായത്, കേരളത്തിലെ തൊഴിൽ ഇല്ലായ്‌മ കണക്കിൽ കാണുന്നത് പോലെ അത്ര രൂക്ഷമല്ല.
2. പ്രതീക്ഷിച്ച പോലെ തന്നെ നല്ല വിദ്യാഭ്യാസം നേടിയവരാണ് തൊഴിൽ അന്വേഷിക്കുന്നവരിൽ ഭൂരിഭാഗവും (ബിരുദധാരികളാണ് നാലിൽ മൂന്നും, മൂന്നിലൊന്നു പേരും ബിരുദാനന്തര ബിരുദം നേടിയവർ ആണ്).
3. തൊഴിൽ അന്വേഷിക്കുന്നവരുടെ ശമ്പളത്തെ പറ്റിയുള്ള പ്രതീക്ഷ ഏറെ കുറവാണ്. നാലിൽ മൂന്ന് പേരും മാസം പതിനയ്യായിരം രൂപയിൽ താഴെയാണ് പ്രതീക്ഷിക്കുന്നത്. നാല്പത് ശതമാനത്തോളം പേർ പതിനായിരത്തിൽ താഴെയും.
4. വിദ്യാഭ്യാസം കൂടുന്തോറും ശമ്പളം കുറയുന്ന ഒരു പ്രവണതയാണ് ഇപ്പോൾ കേരളത്തിൽ ഉള്ളത്. ഇതിന് നമ്മുടെ തൊഴിൽ രംഗവുമായി ബന്ധിപ്പിച്ചിട്ടില്ലാത്ത ഉന്നത വിദ്യാഭ്യാസവും കൂലിയും ആയി ബന്ധിപ്പിച്ചിട്ടില്ലാത്ത തൊഴിലിന്റെ "മാന്യത"യും ഉത്തരവാദികൾ ആണ്. ഈ വിഷയത്തിൽ രണ്ടിലും ഏറെ ശ്രദ്ധ ചെലുത്തിയാൽ മാത്രമേ നമ്മുടെ തൊഴിലില്ലായ്മയിൽ സ്ഥായിയായ മാറ്റം ഉണ്ടാകൂ.
5. വിദ്യാഭ്യാസം കൂടുന്നത് അനുസരിച്ച് കൂടുതൽ ശമ്പളം ഉള്ള ജോലികൾ വേണമെന്നല്ല, മറിച്ച് വീടിനടുത്ത് തന്നെ വൈറ്റ് കോളർ ആയിട്ടുള്ള ജോലികൾ ലഭിക്കണം എന്നതാണ് ഇപ്പോൾ ബാക്കിയുള്ള ഉദ്യോഗാർഥികളിൽ പകുതിപ്പേരുടേയും ആഗ്രഹം. കേരളത്തിലെ സ്‌കിൽ ഡെവലപ്പ്മെന്റ് പ്രോഗ്രാമുകൾ ഇക്കാര്യം ശ്രദ്ധിക്കണം.
തളിപ്പറമ്പിലെ ശ്രമങ്ങൾക്ക് എല്ലാ ആശംസകളും. അതിന് മുൻകൈ എടുത്ത എം എൽ ക്ക് അനുമോദനങ്ങൾ.
മുരളി തുമ്മാരുകുടി

job

അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ
TAGS: JOB, MURALEE THUMMARUKUDY, FB POST
KERALA KAUMUDI EPAPER
Kaumudi Salt & Pepper
TRENDING IN KERALA
PHOTO GALLERY
TRENDING IN KERALA
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.