തിരുവനന്തപുരം: രണ്ട് മാസത്തെ ക്ഷേമപെൻഷൻ ഓണത്തിന് മുൻപുതന്നെ നൽകാൻ സർക്കാർ. രണ്ട് ഗഡു ക്ഷേമ പെൻഷൻ അനുവദിച്ച് സർക്കാർ ഉത്തരവിറക്കി. ഈ മാസം 11 മുതൽ ക്ഷേമപെൻഷൻ വിതരണം നടത്തും. 4500 കോടിരൂപ കൂടി കടമെടുക്കാൻ കേന്ദ്രം അനുമതി നൽകിയതോടെയാണ് സംസ്ഥാന സർക്കാരിന് ആശ്വാസമായത്. ഇതോടെയാണ് ധനവകുപ്പ് ഉത്തരവിറക്കിയത്. ഡിസംബർ വരെ കടമെടുക്കാവുന്ന പണമാണ് മുൻകൂറായി എടുക്കാൻ അനുവദിച്ചത്.
1600 രൂപയാണ് ഗുണഭോക്താവിന് മാസം ലഭിക്കുക. ഒപ്പം ഒരുമാസത്തെ കുടിശികയും ലഭിക്കും. ബാങ്ക് അക്കൗണ്ടിൽ പെൻഷൻ വരുന്നവർക്ക് അത്തരത്തിലും വീട്ടിൽ പെൻഷൻ എത്തുന്നവർക്ക് സഹകരണ സംഘം ജീവനക്കാർ വഴിയും പെൻഷൻ ലഭിക്കും. സാമൂഹ്യ സുരക്ഷാ പെൻഷനിൽ അഞ്ച് മാസത്തെ കുടിശികയുണ്ട്, ഇതിൽ രണ്ടെണ്ണം ഈ സാമ്പത്തിക വർഷവും മൂന്നെണ്ണം അടുത്ത വർഷവും നൽകുമെന്നാണ് സർക്കാർ പ്രഖ്യാപിച്ചിരിക്കുന്നത്. ഈ വർഷത്തെ രണ്ട് ഗഡു ഓണക്കാലത്ത് നൽകാനാണ് തീരുമാനിച്ചിരുന്നത്. ഇതാണ് 11 മുതൽ നൽകുക. സെപ്തംബർ മാസത്തെ പെൻഷൻ ഉൾപ്പെടെ മൂന്ന് ഗഡു ക്ഷേമപെൻഷൻ നൽകേണ്ടിവരും. ഓരോരുത്തർക്കും 4800 രൂപ വീതം ലഭിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |