കോഴിക്കോട്: ഫാമിലി സെലിബ്രേഷൻസ് സ്റ്റോറായി നവീകരിച്ച ശീമാട്ടിയുടെ കോഴിക്കോട് ക്രാഫ്‌റ്റഡ് ഷോറൂമിലെ പുതിയ കിഡ്സ് ആൻഡ് മെൻസ് സെലിബ്രിറ്റി വിഭാഗത്തിന്റെ ഉത്ഘാടനം സി.ഇ,ഒ ബീന കണ്ണൻ നിർവഹിച്ചു. വുമൺസ് വെയർ മാത്രമായിരുന്ന കോഴിക്കോട് ശീമാട്ടിയിലെ മൂന്നാം നിലയിൽ പുരുഷന്മാരുടെ സെലിബ്രിറ്റി ശേഖരത്തിനും കുട്ടികളുടെ സെലിബ്രേഷൻസ് വസ്ത്രങ്ങൾക്കായി ഒന്നാം നിലയിലും പുതിയ കേന്ദ്രം ആരംഭിച്ചു. കുടുംബങ്ങൾക്ക് വിവാഹത്തിനും മറ്റ് ആഘോഷങ്ങൾക്കും എല്ലാത്തരം സെലിബ്രിറ്റി വസ്ത്രങ്ങളും ലഭിക്കുന്ന മലബാറിലെ ഏറ്റവും വലിയ ഫാമിലി ഷോറൂമാണ് ക്രാഫ്‌റ്റഡിലുള്ളത്. വധുവരന്മാർ മുതൽ വീട്ടിലെ കുട്ടികൾക്കും ബന്ധുക്കൾക്കും വരെ ആവശ്യമായ ഏത് ഫാഷനിലുമുള്ള സെലിബ്രിറ്റി വസ്ത്രങ്ങൾ ഇവിടെ ലഭിക്കുമെന്ന് ബീന കണ്ണൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |