കോഴിക്കോട്: പിണറായി സർക്കാർ സ്റ്റണ്ടും അധോലോകവും സെക്‌സും നിറഞ്ഞൊരു സിനിമയാണെന്ന് കോൺഗ്രസ് നേതാവ് കെ.മുരളീധരൻ. യു.ഡി.എഫ് സർക്കാർ വരുമ്പോൾ ഇരിക്കാൻ കസേരപോലും ഉണ്ടാകുമോ എന്നറിയില്ല. അത്രമാത്രം തീക്കൊള്ളയാണവിടെ നടക്കുന്നത്. ബി.ജെ.പിയുമായുള്ള അഡ്ജസ്റ്റ്മെന്റ് ഭരണമാണ് കേരളത്തിൽ നടക്കുന്നത്. പാർട്ടിക്കും നേതാക്കൾക്കുമെതിരായ അന്വേഷണം തടയലാണ് ലക്ഷ്യം. പിണറായിയുടെ പതിവ് മിണ്ടാവ്രതം കൊണ്ടൊന്നും രക്ഷപ്പെടില്ല. ഇപ്പോഴത്തെ പച്ചക്കറി സമരമൊക്കെ കോൺഗ്രസ് മാറ്റാൻ പോവുകയാണ്. അപ്പോൾ കുലുങ്ങേണ്ടവരെല്ലാം കുലുങ്ങും. കേരള ഗവർണർക്ക് തിരുവഞ്ചൂർ രാധാകൃഷ്ണൻ ഗുഡ് സർട്ടിഫിക്കറ്റ് കൊടുത്തെങ്കിൽ അദ്ദേഹത്തിന്റെ വ്യക്തിപരമായ കാര്യം. ആരിഫ് മുഹമ്മദ്ഖാൻ സംഘപരിവാറിന്റെ ഏജന്റാണെന്നും മുരളീധരൻ മാദ്ധ്യമങ്ങളോട് പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |