തിരുവനന്തപുരം: സംസ്ഥാനത്ത് നിയമവാഴ്ച പൂർണമായും തകർന്നെന്നും മുഖ്യമന്ത്രി രാജിവയ്ക്കണമെന്നും ബി.ജെ.പി സംസ്ഥാന അദ്ധ്യക്ഷൻ കെ. സുരേന്ദ്രൻ ആവശ്യപ്പെട്ടു.
കള്ളൻമാരേതാണ് പൊലീസേതാണെന്ന് മനസിലാകാത്ത അവസ്ഥയാണ് കേരളത്തിൽ. ദാവൂദ് ഇബ്രാഹിമിനെ പോലെയാണ് എ.ഡി.ജി.പിയെന്ന് പി.വി. അൻവർ എം.എൽ.എ പരസ്യമായി പറഞ്ഞിരിക്കുകയാണ്. ഭരണകക്ഷി എം.എൽ.എയുടെ ആരോപണം ഗൗരവതരമാണ്. സ്വന്തം പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരെ ഉയർന്ന ആരോപണത്തിൽപോലും മുഖ്യമന്ത്രി പ്രതികരിച്ചിട്ടില്ലെന്നും കെ. സുരേന്ദ്രൻ പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |