ന്യൂയോർക്ക്: യു.എസ് ഓപ്പൺ ഗ്രാൻസ്ലാം ടെന്നിസിൽ വനിതാ സിംഗിൾസ് ഫൈനലിൽ ബെലറൂസ് താരം ആര്യാന സബലേങ്കയും ഇത്തവണത്തെ കറുത്തുതിരയായ യു.എസിന്റെ ജെസീക്ക പെഗുലയും തമ്മിൽ ഏറ്റുമുട്ടും. സെമിയിൽ യുഎസിന്റഎ എമ്മ നവാരോയെയാണ് സബലേങ്ക തോൽപിച്ചത്. സ്കോർ 6-3, 7-6. കഴിഞ്ഞ തവണയും സബലേങ്ക ഫനലിൽ എത്തിയിരുന്നു. എന്നാൽ യു.എസ് താരം തന്നെയായ കോകോ ഗോഫിനോട് ഫൈനലിൽ തോറ്റിരുന്നു. ചെക്ക് താരം കരോലിന മുച്ചോവയെ തോൽപിച്ചാണ് ജെസിക്ക പെഗുല ഫൈലിലേക്ക് ടിക്കറ്റടുത്തത്. ആദ്യ സെറ്റ് കൈവിട്ട ശേഷമാണ് പെഗുലയുടെ വിജയം. സ്കോർ 1–6, 6–4, 6–2.
കേരളത്തിൽ അർജന്റീന ഫുട്ബാൾ അക്കാഡമി സ്ഥാപിക്കും : മന്ത്രി
തിരുവനന്തപുരം: ലോകചാമ്പ്യൻമാരായ അർജന്റീന കേരളത്തിൽ ഫുട്ബാൾ അക്കാഡമികൾ സ്ഥാപിക്കാൻ താത്പര്യം അറിയിച്ചതായി കായിക വകുപ്പ് മന്ത്രി വി.അബ്‌ദുറഹിമാൻ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി. അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികളുമായ സ്പെയിനിലെ മാഡ്രിഡിൽ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം ചർച്ചചെയ്തത്. അർജന്റീന ഫുട്ബാൾ അസോസിയേഷൻ ഭാരവാഹികൾ വൈകാതെ കേരളം സന്ദർശിക്കും. സ്റ്റേഡിയവും സൗകര്യങ്ങളും ഇവർ പരിശോധിച്ച ശേഷമാകും മെസ്സി ഉൾപ്പെടെയുള്ള അർജന്റീന ടീം കേരളത്തിൽ കളിക്കാനെത്തുമോ എന്നകാര്യത്തിൽ അന്തിമ തീരുമാനം ഉണ്ടാകൂ.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |