നെയ്റോബി : കെനിയയിൽ സ്കൂൾ ഹോസ്റ്റലിലുണ്ടായ തീപിടിത്തത്തിൽ 17 ആൺകുട്ടികൾക്ക് ദാരുണാന്ത്യം. 14 പേർക്ക് പരിക്കേറ്റു. ഇന്നലെ പുലർച്ചെ നയേരി പട്ടണത്തിലെ ഹിൽസൈഡ് എൻഡാരഷ അക്കാഡമിയിലായിരുന്നു സംഭവം. തലസ്ഥാനമായ നെയ്റോബിയിൽ നിന്ന് 150 കിലോമീറ്റർ അകലെയുള്ള പ്രധാന ബോർഡിംഗ് സ്കൂളാണിത്.
ഉറക്കത്തിലായിരുന്നതിനാൽ കുട്ടികൾക്ക് കൃത്യസമയത്ത് പുറത്തേക്ക് കടക്കാനായില്ല. മൃതദേഹങ്ങൾ ഭൂരിഭാഗവും തിരിച്ചറിയാൻ കഴിയാത്ത വിധം കത്തിക്കരിഞ്ഞു. 9നും 13നും ഇടയിൽ പ്രായമുള്ള കുട്ടികളാണ് മരിച്ചത്. അപകട സമയം 156 കുട്ടികൾ ഹോസ്റ്റലിലുണ്ടായിരുന്നു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. സംഭവത്തിൽ ഉന്നതതല അന്വേഷണത്തിന് സർക്കാർ ഉത്തരവിട്ടു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |