കീവ്: ആൻഡ്രി സൈബിഹ (49) യുക്രെയിൻ വിദേശകാര്യ മന്ത്രിയായി ചുമതലയേറ്റു. മന്ത്രിസഭാ പുനഃസംഘടനയുടെ ഭാഗമായി മുൻ വിദേശകാര്യ മന്ത്രി ഡിമിട്രോ കുലേബയെ അടക്കം പ്രസിഡന്റ് വൊളൊഡിമിർ സെലെൻസ്കി കഴിഞ്ഞ ദിവസം നീക്കിയിരുന്നു. പ്രസിഡന്റ് ഓഫീസിന്റെ ഉപതലവനായിരുന്ന സൈബിഹ സെലെൻസ്കി ഭരണകൂടത്തിലെ വിവിധ നയതന്ത്ര വിഷയങ്ങളിൽ മേൽനോട്ടം വഹിച്ചിരുന്നു. അതേസമയം, റഷ്യക്കെതിരെ ദൂർഘ ദൂര മിസൈലുകൾ പ്രയോഗിക്കാൻ അനുമതി നൽകണമെന്ന് സെലെൻസ്കി യു.എസ് അടക്കമുള്ള പാശ്ചാത്യ രാജ്യങ്ങളോട് അഭ്യർത്ഥിച്ചു. നിലവിൽ പാശ്ചാത്യ ആയുധങ്ങൾ അതിർത്തി പ്രദേശങ്ങളിൽ മാത്രം ഉപയോഗിക്കാനാണ് അനുമതി. അതിനിടെ, യുക്രെയിന് 250 മില്യൺ ഡോളറിന്റെ അധിക സൈനിക സഹായം നൽകുമെന്ന് യു.എസ് അറിയിച്ചു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |