കൊച്ചി: പിറന്നാൾ ദിനത്തിൽ ആരാധകർക്ക് സമ്മാനമായി പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും ടൈറ്റിലും പുറത്തുവിട്ട് മമ്മൂട്ടി. മമ്മൂട്ടി കമ്പനി നിർമ്മിച്ച് ഗൗതം വാസുദേവ് മേനോൻ സംവിധാനം ചെയ്യുന്ന 'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്' എന്ന സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് മമ്മൂട്ടി സമൂഹമാദ്ധ്യമങ്ങളിലൂടെ പങ്കുവച്ചത്.
ഏറെ നിഗൂഢതകളാണ് ചിത്രത്തിലുള്ളത്. ബാത്ത്‌റോബും ഹവായ് ചപ്പലും അണിഞ്ഞ് കൈയിൽ ഒരു പഴ്‌സുമായി നടന്നുപോകുന്ന മമ്മൂട്ടിയാണ് ചിത്രത്തിലുള്ളത്. പിന്നിലായി ഒരു ക്യാരംബോർഡിൽ കുറച്ച് സ്ത്രീകളുടെയും ഒരു പുരുഷന്റെയും ഫോട്ടോകളും ചെറിയ കുറിപ്പുകളും പതിപ്പിച്ചിരിക്കുന്നത് കാണാം. നിലത്ത് ഒരു ലേഡീസ് ബാഗും സമീപത്തായി ഒരു പൂച്ചയുമുണ്ട്. നിഗൂഢതകൾ നിറഞ്ഞ ഒരു ക്രൈം ത്രില്ലർ ചിത്രമായിരിക്കും 'ഡൊമിനിക് ആന്റ് ദി ലേഡീസ് പഴ്‌സ്' എന്നതിന്റെ സൂചനയാണ് പോസ്റ്റർ നൽകുന്നത്.
ഒട്ടനവധി തമിഴ് ഹിറ്റുകൾ സമ്മാനിച്ച ഗൗതം വാസുദേവ് മേനോൻ ആദ്യമായി സംവിധാനം ചെയ്യുന്ന മലയാള സിനിമയാണിത്. ഡോക്‌ടർ സൂരജ് രാജൻ, ഡോക്‌ടർ നീരജ് രാജൻ എന്നിവർ ചേർന്നാണ് തിരക്കഥ ഒരുക്കിയത്. വിനീത്, ഗോകുൽ സുരേഷ്, ലെന,സിദ്ദീഖ്, വിജി വെങ്കടേഷ്, വിജയ് ബാബു എന്നിവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. സിനിമയുടെ ചിത്രീകരണം ഉടൻ പൂർത്തിയാകുമെന്നാണ് വിവരം.
ഛായാഗ്രഹണം- വിഷ്ണു ആർ ദേവ്, സംഗീതം- ദർബുക ശിവ, എഡിറ്റിംഗ്- ആന്റിണി, സംഘട്ടനം- സുപ്രീം സുന്ദർ, കലൈ കിങ്‌സൺ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ -ജോർജ് സെബാസ്റ്റ്യൻ, കോ- ഡയറക്ടർ- പ്രീതി ശ്രീവിജയൻ, ലൈൻ പ്രൊഡ്യൂസർ-സുനിൽ സിങ്, സൗണ്ട് മിക്സിങ്- തപസ് നായക്, സൗണ്ട് ഡിസൈൻ- കിഷൻ മോഹൻ, ചീഫ് അസ്സോസിയേറ്റ് ഡയറക്ടർ- അരിഷ് അസ്‌ലം, മേക് അപ്- ജോർജ് സെബാസ്റ്റ്യൻ, റഷീദ് അഹമ്മദ്, വസ്ത്രാലങ്കാരം- സമീര സനീഷ്, അഭിജിത്, പ്രൊഡക്ഷൻ ഡിസൈനർ- ഷാജി നടുവിൽ, പ്രൊഡക്ഷൻ കൺട്രോളർ- അരോമ മോഹൻ, സ്റ്റിൽസ്- അജിത് കുമാർ, പബ്ലിസിറ്റി ഡിസൈൻ- എസ്തെറ്റിക് കുഞ്ഞമ്മ, ഡിസ്ട്രിബ്യൂഷൻ- വേഫേറർ ഫിലിംസ്, ഓവർസീസ് ഡിസ്ട്രിബൂഷൻ പാർട്ണർ- ട്രൂത് ഗ്ലോബൽ ഫിലിംസ്. ഡിജിറ്റൽ മാർക്കറ്റിംഗ് - വിഷ്ണു സുഗതൻ, പിആർഒ- ശബരി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |