SignIn
Kerala Kaumudi Online
Thursday, 12 December 2019 11.39 AM IST

ജീവിതം ഒരു ഹാപ്പിനെസ് പ്രോജക്‌ട്

dhanya-varma

ചാ​ട്ടു​ളി​പോ​ലെ​ ​ചോ​ദ്യ​മെ​റി​യു​ന്ന​ ​ടെ​ലി​വി​ഷ​ൻ​ ​അ​വ​താ​ര​ക​‌​രി​ൽ​ ​നി​ന്ന് ​വ്യ​ത്യ​സ്‌​ത​മാ​യി​ ​സൗ​മ്യ​ദീ​പ്‌​ത​മാ​യി​ ​സം​സാ​രി​ക്കു​ന്ന​ ​ആ​തി​ഥേ​യ​യാ​ണ് ​മ​ല​യാ​ളി​ക​ൾ​ക്ക് ​ധ​ന്യാ​ ​വ​ർ​മ്മ.​ ​ഹാ​പ്പി​ന​സ് ​ പ്രോ​ജ​ക്‌​ട് ​എ​ന്ന​ ​ടെ​ലി​വി​ഷ​ൻ​ ​പ​രി​പാ​ടി​യിലൂടെ​ ​പ​രി​ചി​ത​മാ​യ​ ​ഈ​ ​സു​ന്ദ​ര​മു​ഖം​ ​ഇ​പ്പോ​ൾ​ ​ബി​ഗ് ​സ്ക്രീ​നി​നും​ ​സ്വ​ന്ത​മാ​യി​രി​ക്കു​ന്നു.​ ​ശ​ങ്ക​ർ​ ​രാ​മ​കൃ​ഷ്‌​ണ​ന്റെ​ ​പ​തി​നെ​ട്ടാം​ ​പ​ടി​യി​ലൂ​ടെ​യാ​ണ് ​ധ​ന്യ​ ​മ​ല​യാ​ള​ ​സി​നി​മ​യി​ലേ​ക്ക് ​ചു​വ​ടു​വ​ച്ച​ത്.​ ​എ​ന്നാ​ൽ​ ​അ​വ​താ​ര​ക​യ്‌​ക്കും​ ​ന​ടി​ക്കും​ ​അ​പ്പു​റം​ ​ആ​രാ​ണ് ​ധ​ന്യ​ ​വ​ർ​മ്മ.​ ​ധ​ന്യ​യു​ടെ​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​പ​രി​പാ​ടി​യു​ടെ​ ​പേ​ര് ​പോ​ലെ​ ​സ​ന്തോ​ഷം​ ​നി​റ​ഞ്ഞ​ ​അ​വ​രു​ടെ​ ​ജീ​വി​ത​ത്തി​ലൂ​ടെ...


അ​പ്ര​തീ​ക്ഷി​ത​മാ​യെ​ത്തി​യ​ ​സി​നിമ
യ​ഥാ​ർ​ത്ഥ​ത്തി​ൽ​ ​എ​ന്റെ​ ​ആ​ദ്യ​ ​സി​നി​മ​യ​ല്ല​ ​'​പ​തി​നെ​ട്ടാം​പ​ടി​".​ ​ഇം​ഗ്ളീ​ഷി​ൽ​ ​ഹ്യൂ​മ​ൻ​ ​ഒ​ഫ് ​സം​വ​ൺ​ ​എ​ന്നൊ​രു​ ​സി​നി​മ​യി​ലാ​യി​രു​ന്നു​ ​അ​ര​ങ്ങേ​റ്റം.​ ​അ​തി​ന്റെ​ ​പി​ന്നി​ൽ​ ​പ്ര​വ​ർ​ത്തി​ച്ച​വ​രെ​ല്ലാം​ ​മ​ല​യാ​ളി​ക​ളാ​യി​രു​ന്നു.​ ​കൂ​ടെ​വി​ടെ​യി​ൽ​ ​സു​ഹാ​സി​നി​ ​അ​വ​ത​രി​പ്പി​ച്ച​ ​ആ​ലീ​സ് ​എ​ന്ന​ ​ക​ഥാ​പാ​ത്ര​ത്തി​ന്റെ​ ​പു​ന​രാ​വി​ഷ്‌​കാ​ര​മാ​ണ് ​ചെ​യ്‌​ത​ത്.​ ​സം​വി​ധാ​നം​ ​സു​മേ​ഷ് ​ലാ​ൽ.​ ​കേ​ര​ള​ത്തി​ൽ​ ​ഞാ​ൻ​ ​ചെ​യ്‌​ത​ ​മേ​ജ​ർ​ ​പ്രോ​ജ​ക്‌​ടു​ക​ൾ​ക്കെ​ല്ലാം​ ​പി​ന്നി​ൽ​ ​സു​മേ​ഷാ​ണ്.​ ​റോ​സ്ബൗ​ൾ​ ​ചാ​ന​ലി​ലെ​ ​ടോ​ക്കിം​ഗ് ​പോ​യി​ന്റാ​ണ് ​മ​ല​യാ​ള​ത്തി​ൽ​ ​അ​വ​താ​ര​ക​യാ​യ​ ​ആ​ദ്യ​ ​പ​രി​പാ​ടി.​ ​അ​തി​ന്റെ​ ​ക്രി​യേ​റ്റീ​വ് ​ഡ​യ​റ​ക്‌​ട​ർ​ ​സു​മേ​ഷാ​യി​രു​ന്നു.​ ​അ​തു​ക​ഴി​ഞ്ഞ് ​ക​പ്പ​യി​ലെ​ ​ഹാ​പ്പി​നെ​സ് ​പ്രോ​ജ​ക്‌​ടും​ ​ഞ​ങ്ങ​ൾ​ ​ഒ​ന്നി​ച്ചാ​ണ് ​ചെ​യ്‌​ത​ത്.​ ​ആ​ ​പ​രി​പാ​ടി​യു​ടെ​ ​പ്രൊ​ഡ്യൂ​സ​ർ​ ​വി​നു​ ​ജ​നാ​ർ​ദ്ദ​ന​ൻ​ ​പ​തി​നെ​ട്ടാം​ ​പ​ടി​യി​ൽ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​ര​ണ്ടാം​ ​സി​നി​മ​യും​ ​സം​ഭ​വി​ച്ചു.​ ​സി​നി​മ​യി​ൽ​ ​നി​ന്ന് ​നേ​ര​ത്തെ​ ​ത​ന്നെ​ ​കു​റേ​ ​അ​വ​സ​ര​ങ്ങ​ൾ​ ​വ​ന്നി​രു​ന്നു.​ ​പ​ല​ ​കാ​ര​ണ​ങ്ങ​ൾ​ ​കൊ​ണ്ട് ​ന​ട​ന്നി​ല്ല.​ ​ഹ്യൂ​മ​ൻ​ ​ഓ​ഫ് ​സം​വ​ൺ​ ​ചെ​റി​യ​ ​സി​നി​മ​യാ​യി​രു​ന്നു.​ ​ഒ​രു​ ​കു​ടും​ബം​ ​പോ​ലെ​യാ​യി​രു​ന്നു​ ​സെ​റ്റ്.​ ​അ​തി​ൽ​ ​നി​ന്ന് ​ഏ​റെ​ ​വ്യ​ത്യ​സ്‌​ത​മാ​ണ് ​പ​തി​നെ​ട്ടാം​ ​പ​ടി​യു​ടെ​ ​അ​നു​ഭ​വം.​ ​വ​ലി​യ​ ​പ്രോ​ജ​ക്‌​ട്.​ ​നി​ര​വ​ധി​ ​അ​ഭി​നേ​താ​ക്ക​ൾ.​ ​മ​ല​യാ​ള​ത്തി​ലു​ള്ള​ ​ഡ​യ​ലോ​ഗു​ക​ൾ.​ ​അ​തി​ന്റെ​ ​എ​ക്സൈ​റ്റ്മെ​ന്റു​ണ്ട്.​ ​ഒ​രു​ ​മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​യു​ടെ​ ​വേ​ഷ​മാ​യ​തു​ ​കാ​ര​ണം​ ​ഒ​രു​പാ​ടൊ​ന്നും​ ​മാ​റേ​ണ്ടി​ ​വ​ന്നി​ല്ല.​ ​ഞാ​നാ​യി​ ​ത​ന്നെ​ ​നി​ന്നാ​ൽ​ ​മ​തി​യാ​യി​രു​ന്നു.​ ​അ​ഭി​ന​യം​ ​തു​ട​രു​മോ​ ​എ​ന്ന​റി​യി​ല്ല.​ ​ഫി​ലോ​സ​ഫി​ക്ക​ലാ​യി​ ​പ​റ​ഞ്ഞാ​ൽ​ ​ജീ​വി​ത​ത്തി​ൽ​ ​ഒ​ന്നും​ ​പ്ളാ​ൻ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ല​ല്ലോ.​ ​എ​നി​ക്ക് ​താ​ത്പ​ര്യം​ ​തോ​ന്നു​ന്ന​ ​ക​ഥാ​പാ​ത്ര​ങ്ങ​ളും​ ​ടീ​മും​ ​വ​ന്നാ​ൽ​ ​സ്വീ​ക​രി​ക്കും.


മ​ന​സു​ ​നി​റ​യെ​ ​മാ​ദ്ധ്യ​മ​ പ്ര​വ​ർ​ത്ത​നം
നേ​ര​ത്തെ​ ​പ​റ​ഞ്ഞ​തു​ ​പോ​ലെ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​‌​ർ​ത്ത​ന​മാ​ണ് ​എ​ന്റെ​ ​മേ​ഖ​ല.​ ​സ്‌​റ്റാ​ർ​ ​ടി.​വി​യാ​ണ് ​ആ​ദ്യ​ ​ത​ട്ട​കം.​ ​കോ​ൻ​ ​ബ​നേ​കാ​ ​ക്രോ​ർ​പ​തി​യി​ൽ​ ​അ​സി​സ്റ്റ​ന്റ് ​പ്രൊ​ഡ്യൂ​സ​റാ​യാ​ണ് ​തു​ട​ക്കം.​ ​പൂ​നെ​ ​ഇ​ൻ​സ്‌​റ്റി​ട്ടൂ​ട്ടി​ൽ​ ​നി​ന്ന് ​മാ​സ് ​ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ​ ​ആ​ൻ​ഡ് ​വീ​ഡി​യോ​ ​പ്രൊ​ഡ​ക്‌​ഷ​നി​ൽ​ ​പി.​ജി​ ​ക​ഴി​ഞ്ഞ് ​ആ​ഡ് ​ഫി​ലിം​സി​ലും​ ​പ്രോ​മോ​ ​പ്രൊ​ഡ​ക്ഷ​നി​ലും​ ​ടെ​ലി​വി​ഷ​ൻ​ ​ചാ​ന​ലു​ക​ളി​ലു​മെ​ല്ലാം​ ​ഇ​ന്റേ​ൺ​ഷി​പ്പ് ​ചെ​യ്‌​ത​ ​ശേ​ഷ​മാ​ണ് ​സ്‌​റ്റാ​ർ​ ​ടി.​വി​യി​ലേ​ക്ക് ​എ​ത്തു​ന്ന​ത്.​ ​സ്‌​റ്റാ​ർ​ ​ന്യൂ​സി​ലും​ ​ജോ​ലി​ ​ചെ​യ്‌​തി​ട്ടു​ണ്ട്.​ ​അ​വി​ടെ​ ​പ്രൊ​ഡ്യൂ​റും​ ​അ​വ​താ​ര​ക​യു​മാ​യി​രു​ന്നു.​ ​പ്രൊ​ഡ്യൂ​സ​റു​ടെ​ ​ജോ​ലി​ക്ക് ​ഇ​ന്റ​ർ​വ്യൂ​വി​ന് ​പോ​യ​പ്പോ​ൾ​ ​ത​ന്നെ​ ​അ​വ​താ​ര​ക​യാ​കാ​ൻ​ ​ക്ഷ​ണം​ ​ല​ഭി​ച്ചു.​ ​ഹി​ന്ദി​ ​ന്യൂ​സ് ​ചാ​ന​ലാ​യ​തി​നാ​ൽ​ ​ഹി​ന്ദി​യി​ൽ​ ​വേ​ണം​ ​അ​വ​ത​ര​ണം.​ ​വാ​യി​ക്കു​ക​യും​ ​എ​ഴു​തു​ക​യും​ ​ചെ​യ്യു​മെ​ങ്കി​ലും​ ​ഹി​ന്ദി​ ​സം​സാ​രി​ക്കാ​ൻ​ ​പ്ര​യാ​സ​മാ​കു​ന്നു​മെ​ന്ന് ​തോ​ന്നി​യ​തി​നാ​ൽ​ ​അ​വ​ത​ര​ണ​ത്തി​ൽ​ ​നി​ന്ന് ​ഒ​ഴി​ഞ്ഞു​ ​മാ​റി.​ ​സ്‌​റ്റാ​ർ​ ​ന്യൂ​സ്,​​​ ​ഇ​ന്ത്യ​യി​ൽ​ ​തു​ട​ങ്ങി​യ​ ​കാ​ല​മാ​ണ്.​ ​അ​ന്ന​ത്തെ​ ​പ്ര​ധാ​ന​ ​ടീ​മി​ൽ​ ​അം​ഗ​മാ​കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​പ്രൊ​ഡ്യൂ​സ​റാ​യി​ ​കു​റ​ച്ചു​ ​കാ​ലം​ ​ജോ​ലി​ ​ചെ​യ്‌​ത​പ്പോ​ൾ​ ​ത​ന്നെ​ ​ത്രി​ല്ല​ടിപ്പിക്കുന്ന ജോലിയാണ് വാ​ർ​ത്താ​ ​അ​വ​താ​ര​ക​രു​ടേ​തെ​ന്ന് ​മ​ന​സി​ലാ​യി.​ ​എ​ല്ലാം​ ​ലൈ​വാ​ണ്.​ ​പൊ​ട്ടി​ത്തെ​റി​ ​പോ​ലെ​ ​വാ​ർ​ത്ത​ക​ൾ​ ​വ​ന്നു​കൊ​ണ്ടി​രി​ക്കും.​ ​അ​ങ്ങ​നെ​യാ​ണ് ​അ​വ​താ​ര​ക​യാ​യ​ത്.​ ​പ​ക്ഷേ​ ​ഭ​ർ​ത്താ​വി​ന് ​മും​ബ​യി​ൽ​ ​നി​ന്ന് ​കൊ​ച്ചി​യി​ലേ​ക്ക് ​ട്രാ​ൻ​സ്ഫ​റാ​യ​പ്പോ​ൾ​ ​രാ​ജി​ ​വ​ച്ച് ​കേ​ര​ള​ത്തി​ലേ​ക്ക് ​വ​രേ​ണ്ടി​ ​വ​ന്നു.​ ​കു​ഞ്ഞു​ ​ജ​നി​ച്ച​തോ​ടെ​ ​തി​രി​കെ​ ​മും​ബ​യി​ൽ​ ​പോ​യി​ ​ജോ​ലി​ ​ചെ​യ്യു​ന്ന​ ​കാ​ര്യം​ ​ആ​ലോ​ചി​ക്കാ​ൻ​ ​ക​ഴി​യി​ല്ലാ​യി​രു​ന്നു.​ ​മ​ല​യാ​ളം​ ​ചാ​ന​ലു​ക​ളി​ൽ​ ​നി​ന്ന് ​പ്രൊ​ഡ്യൂ​സ​റാ​കാ​ൻ​ ​അ​വ​സ​രം​ ​വ​ന്നെ​ങ്കി​ലും​ ​സ്വീ​ക​രി​ച്ചി​ല്ല.


നി​രാ​ശ​യി​ൽ​ ​നി​ന്ന് ​ല​ക്ഷ്യ​ത്തി​ലേ​ക്ക്
എ​ന്റെ​ ​കു​ടും​ബ​ത്തി​ൽ​ ​നി​ന്നാ​രും​ ​മാദ്ധ്യമ മേഖലയിലില്ല.​ ​കെ​മി​സ്‌​ട്രി​യി​ൽ​ ​ഡി​ഗ്രി​ ​ചെ​യ്‌​ത​ ​ശേ​ഷ​മാ​ണ് ​മാ​സ്‌​ക​മ്മ്യൂ​ണി​ക്കേ​ഷ​നി​ലേ​ക്ക് ​ചാ​ടു​ന്ന​ത്.​ ​ആ​രു​ടെ​യും​ ​പി​ന്തു​ണ​യി​ല്ലാ​യി​രു​ന്നു.​ ​സ്വ​ന്തം​ ​ഇ​ഷ്‌​ട​പ്ര​കാ​ര​മാ​ണ് ​ഈ​ ​മേ​ഖ​ല​യി​ലേ​ക്ക് ​വ​ന്ന​ത്.​ ​സ​മൂ​ഹ​ത്തി​ന് ​വേ​ണ്ടി​ ​പ​ല​തും​ ​ചെ​യ്യാ​ൻ​ ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ക​യ്‌​ക്ക് ​ക​ഴി​യും.​ ​ഏ​റെ​ ​ക​ഷ്‌​ട​പ്പെ​ട്ടാ​ണ് ​മാ​ദ്ധ്യ​മ​ ​പ്ര​വ​ർ​ത്ത​ന​ത്തി​ൽ​ ​ഒ​രി​ടം​ ​ക​ണ്ടെ​ത്തി​യ​ത്.​ ​പ​ക്ഷേ​ ​എ​ന്റെ​ ​ഭ​ർ​ത്താ​വ് ​ഒ​രു​ ​നേ​വ​ൽ​ ​ഹെ​ലി​കോ​പ്‌​ട​ർ​ ​പൈ​ല​റ്റാ​ണ്.​ ​വ​ള​രെ​ ​ക​ഠി​ന​വും​ ​സാ​ഹ​സി​ക​മാ​യ​ ​ഒ​രു​ ​ജോ​ലി​യാ​ണ് ​അ​ദ്ദേ​ഹ​ത്തി​ന്റേ​ത്.​ ​അ​തു​കൊ​ണ്ട് ​ഞാ​ൻ​ ​കൂ​ടി​ ​വീ​ട്ടി​ൽ​ ​നി​ന്ന് ​മാ​റി​ ​നി​ന്നാ​ൽ​ ​കു​ട്ടി​ക​ളു​ടെ​ ​കാ​ര്യം​ ​ന​ട​ക്കി​ല്ല.​ ​ഇ​ഷ്‌​ട​മു​ള്ള​ ​ജോ​ലി​ ​ഉ​പേ​ക്ഷി​ച്ച് ​കു​ട്ടി​യെ​ ​നോ​ക്കി​ ​വീ​ട്ടി​ലി​രി​ക്കേ​ണ്ടി​ ​വ​ന്ന​പ്പോ​ൾ​ ​വി​ഷ​മ​വും​ ​നി​രാ​ശ​യു​മൊ​ക്കെ​ ​തോ​ന്നി​യി​രു​ന്നു.​ ​വ്യ​ക്‌​തി​ ​എ​ന്ന​ ​നി​ല​യി​ൽ​ ​അ​തെ​നി​ക്കൊ​രു​ ​തി​രി​ച്ച​റി​വു​കൂ​ടി​യാ​യി.​ ​ജോ​ലി​യെ​ ​‌​ ​എ​ത്ര​മാ​ത്രം​ ​സ്‌​നേ​ഹി​ക്കു​ന്നെ​ന്ന് ​മ​ന​സി​ലാ​യി.​ ​അ​ങ്ങ​നെ​യാ​ണ് ​ഫ്രീ​ലാ​ൻ​സ​റാ​കാ​ൻ​ ​തീ​രു​മാ​നി​ക്കു​ന്ന​ത്.​ ​വി​ചാ​രി​ക്കു​ന്ന​ ​അ​ള​വി​ൽ​ ​ചെ​യ്യാ​ൻ​ ​ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ലും​ ​എ​ന്നാ​ൽ​ ​ആ​വും​ ​വി​ധം​ ​ജോ​ലി​യെ​ ​കൂ​ടെ​ ​കൂ​ട്ടി.


സ​ന്തോ​ഷം​ ​നി​റ​യു​മ്പോൾ
കാ​ണു​ന്ന​വ​രി​ലേ​ക്ക് ​ന​ന്മ​യു​ടെ​ ​ഒ​രം​ശം​ ​പ്ര​സ​രി​പ്പി​ക്കു​ക​ ​എ​ന്ന​ ​ല​ക്ഷ്യ​ത്തോ​ടെ​യാ​ണ് ​ഹാ​പ്പി​നെ​സ് ​പ്രോ​ജ​ക്‌​ട് ​തു​ട​ങ്ങി​യ​ത്.​ ​കു​റ​ച്ചു​ ​നാ​ളാ​യി​ ​ഒ​രു​ ​ബ്രേ​ക്ക് ​എ​ടു​ത്തി​രി​ക്കു​യാ​ണ്.​ ​എ​ന്നാ​ണ് ​ആ​ ​ഷോ​ ​വീ​ണ്ടും​ ​തു​ട​ങ്ങു​ന്ന​തെ​ന്ന് ​ചോ​ദി​ച്ച് ​നി​ര​വ​ധി​ ​കു​ട്ടി​ക​ൾ​ ​എ​നി​ക്ക് ​എ​ഴു​താ​റു​ണ്ട്.​ ​ഒ​രു​ ​ദി​വ​സം​ ​തു​ട​ങ്ങു​ന്ന​ത് ​ത​ന്നെ​ ​ആ​ ​പ​രി​പാ​ടി​ ​ക​ണ്ടി​ട്ടാ​യി​രു​ന്നു​ ​എ​ന്ന് ​പ​റ​യു​ന്ന​വ​രു​ണ്ട്.​ ​വ്യ​ത്യ​സ്‌​ത​ ​മേ​ഖ​ല​യി​ൽ​ ​നി​ന്നു​ള്ള​ ​മൂ​ന്ന് ​വ്യ​ക്‌​തി​ക​ളെ​യാ​ണ് ​ഒ​രു​ ​എ​പ്പി​സോ​ഡി​ൽ​ ​ഇ​ന്റ​ർ​വ്യൂ​ ​ചെ​യ്യു​ക.​ ​എ​നി​ക്ക് ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ദി​ക്കാ​നേ​ ​ക​ഴി​യൂ.​ ​എ​ന്ത് ​മ​റു​പ​ടി​ ​പ​റ​യ​ണ​മെ​ന്ന് ​അ​തി​ഥി​യാ​യി​ ​എ​ത്തു​ന്ന​യാ​ളാ​ണ് ​തീ​രു​മാ​നി​ക്കേ​ണ്ട​ത്.​ ​പ​ര​സ്പ​രം​ ​വി​ശ്വാ​സം​ ​ഉ​ട​ലെ​ടു​ക്കു​മ്പോ​ഴാ​ണ് ​അ​വ​ർ​ ​തു​റ​ന്ന് ​സം​സാ​രി​ക്കാ​ൻ​ ​ത​യ്യാ​റാ​കു​ക.​ ​അ​ത് ​പ്ളാ​ൻ​ ​ചെ​യ്യാ​ൻ​ ​ക​ഴി​യി​ല്ല.
ഒ​രു​ ​അ​വ​താ​ര​ക​യ്‌​ക്ക് ​ഒ​രി​ക്ക​ലും​ ​അ​വ​രു​ടെ​ ​ആ​ത്മാം​ശ​ത്തെ​ ​ഒ​ളി​പ്പി​ച്ച് ​വ​യ്‌​ക്കാ​വി​ല്ല.​ ​അ​ഭി​ന​യ​ത്തി​ൽ​ ​അ​തു​ക​ഴി​യും.​ ​അ​വ​ത​ര​ണ​ത്തി​ൽ​ ​ന​മ്മു​ടെ​ ​ത​ന്നെ​ ​ഒ​രു​ ​ഭാ​ഗം​ ​ജോ​ലി​യി​ലേ​ക്ക് ​കൊ​ടു​ക്ക​യാ​ണ്.​ ​ഹി​ന്ദി​ ​ന്യൂ​സ് ​വാ​യി​ക്കു​മ്പോ​ൾ​ ​ഒ​രു​ ​മ​ല​യാ​ളി​ ​ചു​വ​ ​വ​രു​മാ​യി​രു​ന്നു.​ ​പ​ക്ഷേ,​ ​അ​ന്നും​ ​ജോ​ലി​യി​ൽ​ ​കൊ​ടു​ക്കു​ന്ന​ ​സ​മ​ർ​പ്പ​ണം​ ​നൂ​റു​ ​ശ​ത​മാ​ന​മാ​ണ്.​ ​ഇ​ന്ത്യ​യി​ലെ​ ​പ​ല​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ആ​ളു​ക​ൾ​ ​വി​ളി​ച്ചു​ ​സം​സാ​രി​ച്ചി​രു​ന്നു.​ ​രാ​വി​ല​ത്തെ​ ​വാ​ർ​ത്ത​യി​ൽ​ ​എ​ന്നെ​ ​ക​ണ്ടി​ല്ലെ​ങ്കി​ൽ​ ​ധ​ന്യ​ ​എ​ന്താ​ ​ഇ​ന്ന് ​ഇ​ല്ലാ​തി​രു​ന്ന​തെ​ന്ന് ​ചോ​ദി​ച്ച് ​ഓ​ഫീ​സി​ൽ​ ​കാ​ളു​ക​ൾ​ ​വ​രും.


വേ​റി​ട്ട​ ​അ​നു​ഭ​വ​ങ്ങൾ
ഞാ​ൻ​ ​ചെ​റു​പ്പ​ത്തി​ലേ​ ​ഒ​രു​പാ​ട് ​ചോ​ദ്യ​ങ്ങ​ൾ​ ​ചോ​ദി​ക്കു​മാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​ ​അ​മ്മ​യെ​ ​കു​റേ​ ​ബു​ദ്ധി​മു​ട്ടി​ച്ചി​ട്ടു​ണ്ട്.​ ​അ​തി​നി​പ്പോ​ഴും​ ​മാ​റ്റ​മി​ല്ല.​ ​പ​ല​തി​നെ​യും​ ​അ​ന്ധ​മാ​യി​ ​പി​ന്തു​ട​രു​ന്ന​താ​ണ് ​ഇ​ന്ന് ​സ​മൂ​ഹം​ ​നേ​രി​ടു​ന്ന​ ​പ്ര​ശ്നം.​ ​രാ​ഷ്‌​ട്രീ​യം,​ ​മ​തം,​ ​സെ​ലി​ബ്രി​റ്റീ​സ്...​ ​ഒ​ന്നി​നെ​യും​ ​അ​ന്ധ​മാ​യി​ ​പി​ന്തു​ട​രു​ത്.​ ​ചി​ന്തി​ക്കാ​നും​ ​ചോ​ദ്യം​ ​ചെ​യ്യാ​നു​മു​ള്ള​ ​ക​ഴി​വാ​ണ് ​മ​നു​ഷ്യ​ന്റെ​ ​ശ​ക്‌​തി.​ ​അ​ച്ഛ​ൻ​ ​വി​ജ​യാ​ ​ബാ​ങ്കി​ൽ​ ​മാ​നേ​ജ​രാ​യി​രു​ന്നു.​ ​അ​ച്ഛ​ന്റെ​ ​ജോ​ലി​ക്ക​നു​സ​രി​ച്ച് ​വി​വി​ധ​ ​സ്ഥ​ല​ങ്ങ​ളി​ൽ​ ​മാ​റി​മാ​റി​ത്താ​മ​സി​ച്ചി​ട്ടു​ണ്ട്.​ ​പ​ഠി​ക്കാ​നാ​യി​ ​മും​ബ​യി​ലെ​ത്തി​യ​താ​ണ് ​ജീ​വി​ത​ത്തി​ലെ​ ​വ​ഴി​ത്തി​രി​വ്.​ ​അ​ന്നു​വ​രെ​ ​ശീ​ലി​ച്ച​ ​സം​സ്കാ​ര​ത്തി​ൽ​ ​നി​ന്നും​ ​മൂ​ല്യ​ങ്ങ​ളി​ൽ​ ​നി​ന്നും​ ​ഏ​റെ​ ​വ്യ​ത്യ​സ്‌​ത​മാ​യൊ​രു​ ​ലോ​ക​ത്താ​ണ് ​എ​ത്തി​പ്പെ​ട്ട​ത്.​ ​ആ​ദ്യ​മാ​യി​ ​കോ​ളേ​ജി​ൽ​ ​ചെ​ന്ന​ ​ദി​വ​സം​ ​ഞെ​ട്ടി​പ്പോ​യി.​ ​വ​ള​രെ​ ​റി​വീ​ലിം​ഗാ​യ​ ​വ​സ്‌​ത്രം​ ​ധ​രി​ച്ചാ​ണ് ​പെ​ൺ​കു​ട്ടി​ക​ൾ​ ​പ​ഠി​ക്കാ​നെ​ത്തു​ന്ന​ത്.​ ​മു​ൻ​ധാ​ര​ണ​ക​ളൊ​ക്കെ​ ​തെ​റ്റി​ച്ച് ​പി​ന്നീ​ട് ​അ​വ​രി​ൽ​ ​പ​ല​രും​ ​എ​ന്റെ​ ​കൂ​ട്ടു​കാ​രാ​യി.​ ​പി.​ജി​ക്ക് ​പൂ​നെ​യി​ൽ​ ​പോ​യി​ ​പ​ഠി​ച്ചു.​ ​വ​ള​രെ​ ​കു​റ​ച്ച് ​സീ​റ്റു​ക​ളെ​യു​ള്ളൂ.​ ​പ​ക്ഷേ,​ ​ഇ​ന്ത്യ​യി​ലെ​ ​എ​ല്ലാ​ ​ഭാ​ഗ​ത്തു​നി​ന്നു​മു​ള്ള​ ​കു​ട്ടി​ക​ളു​ണ്ടാ​യി​രു​ന്നു.​ ​എ​ന്നി​ട്ടും​ ​എ​ൻ​ട്ര​സ് ​എ​ഴു​തി​ ​എ​നി​ക്ക​വി​ടെ​ ​അ​ഡ്മി​ഷ​ൻ​ ​കി​ട്ടി.​ ​അ​തു​പോ​ലെ​ ​ഫി​ലിം​ ​ഇ​ൻ​സ്‌​റ്റി​റ്റ്യൂ​ട്ടി​ലെ​ ​എ​ൻ​ട്ര​ൻസും​ ​കി​ട്ടി​യി​രു​ന്നു.​ ​പ​ക്ഷേ,​ ​വീ​ട്ടു​കാ​ർ​ ​വി​ട്ടി​ല്ല.​ ​പ​ക്ഷേ,​ ​ആ​ ​പ​രീ​ക്ഷ​ക​ളി​ലെ​ ​വി​ജ​യം​ ​ത​ന്ന​ ​ആ​ത്മ​വി​ശ്വാ​സം​ ​വ​ലു​താ​ണ്.​ ​റാ​ഡി​ക്ക​ലാ​യി​ ​ചി​ന്തി​ക്കു​ന്ന​ ​ബു​ദ്ധി​മാ​ന്മാ​രാ​യ​ ​സ​ഹ​പാ​ഠി​ക​ളി​ൽ​ ​നി​ന്നും​ ​അ​ദ്ധ്യാ​പ​ക​രി​ൽ​ ​ഒ​രു​പാ​ട് ​കാ​ര്യ​ങ്ങ​ൾ​ ​പ​ഠി​ക്കാ​ൻ​ ​ക​ഴി​ഞ്ഞു.​ ​വി​വാ​ഹം​ ​ചെ​യ്‌​ത​ത് ​ഒ​രു​ ​നേ​വി​ ​ഉ​ദ്യോ​ഗ​സ്ഥ​നെ​.​ ​നേ​വി​യു​ടെ​ ​സി​‌​സ്റ്റം​ ​ഇ​തി​ൽ​ ​നി​ന്നൊ​ക്കെ​ ​വ്യ​ത്യ​സ്‌​തം.​ ​ഒ​ന്നി​നൊ​ന്നു​ ​വേ​റി​ട്ട​ ​അ​നു​ഭ​വ​ങ്ങ​ളാ​ണ് ​എ​ന്നെ​ ​ഞാ​നാ​ക്കി​യ​ത്.

JOIN THE DISCUSSION
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങൾ കേരള കൗമുദിയുടെതല്ല. സോഷ്യൽ നെറ്റ്‌വർക്ക് വഴി ചർച്ചയിൽ പങ്കെടുക്കുന്നവർ അശ്ലീലമോ അസഭ്യമോ തെറ്റിദ്ധാരണാജനകമോ അപകീർത്തികരമോ നിയമവിരുദ്ധമോ ആയ അഭിപ്രായങ്ങൾ പോസ്റ്റ്‌ ചെയുന്നത് സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്.
TAGS: DHANYA VARMA, ANCHOR ACTRESS, PATHINETTAMPADI
KERALA KAUMUDI EPAPER
TRENDING IN CINEMA
VIDEOS
PHOTO GALLERY
X
Lorem ipsum dolor sit amet
consectetur adipiscing elit, sed do eiusmod tempor incididunt ut labore et dolore magna aliqua. Ut enim ad minim veniam, quis nostrud exercitation ullamco laboris nisi ut aliquip ex ea commodo consequat.
We respect your privacy. Your information is safe and will never be shared.