കൊച്ചി: മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പെരുമാറ്റച്ചട്ടം നടപ്പിലാക്കുവാൻ സിനിമയിലെ വനിതാ സംഘടനയായ വിമൺ ഇൻ സിനിമാ കളക്ടീവ് (ഡബ്ല്യുസിസി). തങ്ങളുടെ ഔദ്യോഗിക സോഷ്യൽ മീഡിയ പേജിലൂടെയാണ് ഡബ്ല്യുസിസി പ്രഖ്യാപനം നടത്തിയത്.
ഹേമ കമ്മിറ്റി നിർദേശങ്ങളുടെ പശ്ചാത്തലത്തിൽ തുല്യവും സുരക്ഷിതവുമായ തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന് പുതിയ നിർദ്ദേശങ്ങളോടെ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണെന്ന് ഡബ്ല്യുസിസി ഫേസ്ബുക്കിൽ കുറിച്ചു. ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് പ്രതീക്ഷിക്കുന്നതായും ഡബ്ല്യുസിസി വ്യക്തമാക്കി.
പോസ്റ്റിന്റെ പൂർണരൂപം
ഹേമ കമ്മറ്റി നിർദ്ദേശങ്ങളുടെ പശ്ചാത്തലത്തിൽ എല്ലാവർക്കും തുല്യവും സുരക്ഷിതവുമായ ഒരു തൊഴിലിടം എന്ന നിലയിൽ മലയാള ചലച്ചിത്ര വ്യവസായത്തെ പുനർനിർമ്മിക്കുന്നതിന്, പുതിയ നിർദ്ദേശങ്ങളോടെ ഞങ്ങൾ ഇന്ന് ഒരു പരമ്പര ആരംഭിക്കുകയാണ്.
ഇൻഡസ്‌ട്രിയിലെ എല്ലാ അംഗങ്ങളും, തൊഴിൽ സംഘടനകളും തുറന്ന മനസ്സോടെ, ഐക്യദാർഢ്യത്തോടെ ഇതിൽ പങ്കുചേരുമെന്ന് ഞങ്ങൾ പ്രതീക്ഷിക്കുന്നു. നമ്മുടെ സിനിമാ വ്യവസായത്തെ വെള്ളിത്തിരക്കുള്ളിലും പുറത്തും മികവുറ്റതാക്കാൻ സഹായിക്കുന്ന ഒരു സിനിമാ പെരുമാറ്റച്ചട്ടം !
കൂടുതൽ വിശദാംശങ്ങൾക്കായി കാത്തിരിക്കുക!
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |