കൊച്ചി: 33 മാസങ്ങൾ കൊണ്ട് 1,200ലേറെ മുട്ട് മാറ്റി വയ്ക്കൽ ശസ്ത്രക്രിയകൾ നടത്തി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരിക്കുയാണ് എറണാകുളം കളമശേരി മെഡിക്കൽ കോളേജിലെ അസ്തിരോഗ വിഭാഗം മേധാവി ഡോ.എ.എം. ജോർജ് കുട്ടി. ശസ്ത്രക്രിയയ്ക്ക് വിധേരായവർക്കെല്ലാം ഇപ്പോൾ പരസഹായമില്ലാതെ നടക്കാം. അതി സങ്കീർണമായ ഒന്നിലേറെ ശസ്ത്രക്രിയകളും ഇക്കൂട്ടത്തിലുണ്ടായിരുന്നുവെന്ന് ഡോക്ടർ പറയുന്നു.
ഒരേ സമയം രണ്ടു മുട്ടുകൾ മാറ്റിവയ്ക്കുന്ന ശസ്ത്രക്രിയ സർക്കാർ മെഡിക്കൽ കോളേജുകളിൽ എറണാകുളം മെഡിക്കൽ കോളേജ് ആശുപത്രിയിൽ മാത്രമാണുള്ളത്. മറ്റ് ആശുപത്രികളിൽ പരാജയപ്പെട്ട ശസ്ത്രക്രിയകളും വളരെ സങ്കീർണതകൾ നിറഞ്ഞ ഇടുപ്പെല്ല്, തോളെല്ല് മാറ്റിവയ്ക്കൽ ശസ്ത്രക്രിയകളും വിജയമായി. ഇതിനെല്ലാം നേതൃത്വം നൽകുന്നത് കൊല്ലം സ്വദേശിയായ ഈ 57കാരനാണ്.
1997ൽ സർവീസിൽ പ്രവേശിച്ചു. കോഴിക്കോട്, തിരുവന്തപുരം, ആലപ്പുഴ മെഡിക്കൽ കോളേജുകളിൽ സേവനമനുഷ്ഠിച്ചു. 2021ലാണ് എറണാകുളം മെഡിക്കൽ കോളേജിൽ പ്രൊഫസറായെത്തിയത്. ഡോ. ജോർജുകുട്ടിയെത്തിയ ശേഷം പ്രതിദിനം അസ്ഥിരോഗ വിഭാഗത്തിൽ 400ൽ അധികം ആളുകളാണ് ചികിത്സക്കെത്തുന്നത്.
ഭാര്യ മിനി ജോർജും മക്കളായ ഡോ. സ്വീറ്റി മേരി ജോർജ്, സനൽ ജോർജ് ഷെറിൻ മേരി ജോർജ് എന്നിവരുടെ പൂർണ പിന്തുണയുണ്ട്.
ആശുപത്രിയിലെ പശ്ചാത്തല സൗകര്യ വികസനവും രോഗികൾക്കുള്ള സേവനം മെച്ചപ്പെടുത്തിയതുമാണ് മുട്ട് മാറ്റിവയ്ക്കൽ ശസ്ത്രക്രിയിലെ ഇത്രയേറെ വർദ്ധനയ്ക്ക് കാരണം
ഡോ.എ.എം. ജോർജ്കുട്ടി
അസ്ഥിരോഗ വിഭാഗം മേധാവി
എറണാകുളം മെഡിക്കൽ കോളേജ്
എറണാകുളം മെഡിക്കൽ കോളേജിൽ അസ്ഥി രോഗ വിഭാഗത്തിലേക്ക് ചികിത്സ തേടിയെത്തുന്നവരുടെ എണ്ണത്തിലെ വലിയ വർദ്ധന ഡോ. ജോർജ്കുട്ടിയുടെ നേതൃത്വത്തിലുള്ള ഈ വിഭാഗത്തിന്റെ മികവിന് ഉദാഹരണമാണ്.
ഡോ. ഗണേഷ് മോഹൻ
സൂപ്രണ്ട് എറണാകുളം മെഡിക്കൽ കോളേജ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |