മുഹമ്മ : ജില്ലാ പഞ്ചായത്ത് ആര്യാട് ഡിവിഷനിലെ ആര്യാട് പഞ്ചായത്ത് 7-ാംവാർഡിലെ 7 ാംനമ്പർ അങ്കണവാടി കെട്ടിടം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ.ജി. രാജേശ്വരി ഉദ്ഘാടനം ചെയ്തു. കരോത്ത് കുടുംബം ഗോവിന്ദൻ കുട്ടിയുടെ സ്മരണാർത്ഥം മക്കൾ ബാലകൃഷ്ണ കൈമൾ , രാജേശ്വരി , ഇന്ദു എന്നിവർ ചേർന്ന് നല്കിയ 3 സെന്റ് സ്ഥലത്താണ് അങ്കണവാടി നിർമ്മിച്ചത്. ജില്ലാപഞ്ചായത്ത് അംഗം ആർ.റിയാസ് അനുവദിച്ച 20 ലക്ഷം രൂപ ഉപയോഗിച്ചാണ് അംഗനവാടി കെട്ടിടം നിർമ്മിച്ചത്. ചടങ്ങിൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എസ്.സന്തോഷ്ലാൽ അദ്ധ്യക്ഷനായി.ആര്യാട് ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കെ.ഡി. മഹീന്ദ്രൻ മുഖ്യാതിഥിതിയായി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |