ഹൈദരാബാദ്: വിമാനത്താവളത്തിൽ ഉദ്യോഗസ്ഥരുമായുള്ള വാക്കുതർക്കത്തെ തുടർന്ന് നടൻ വിനായകനെ ഹൈദരാബാദ് പൊലീസ് കസ്റ്റഡിയിലെടുത്തു. ഹൈദരാബാദ് വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ട്രാൻഫർ ഏരിയയിൽ ബഹളമുണ്ടാക്കിയെന്ന് ആരോപിച്ചാണിത്. സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത് പൊലീസിന് കൈമാറുകയായിരുന്നു എന്നാണ് അറിയുന്നത്.
എന്നാൽ സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ തന്നെ കൈയേറ്റം ചെയ്തുവെന്ന് വിനായകൻ ആരോപിച്ചു. വിമാനത്താവളത്തിലെ മുറിയിലേക്ക് മാറ്റി സി.ഐ.എസ്.എഫ് ഉദ്യോഗസ്ഥർ മർദ്ദിച്ചു. കസ്റ്റഡിയിലെടുത്തത് എന്തിനെന്ന് അറിയില്ലെന്നും സിസി ടിവി ദൃശ്യങ്ങൾ തെളിവുണ്ടെന്നും പറഞ്ഞു.
വിനായകൻ ഇന്നലെ ഉച്ചയ്ക്ക് കൊച്ചി വിമാനത്താവളത്തിൽ നിന്ന് ഗോവയിലേക്ക് പോകുന്നതിനിടെയാണ് സംഭവം. ഗോവയിലേക്കുള്ള കണക്ടിംഗ് വിമാനം ഹൈദരാബാദിൽ നിന്നായിരുന്നു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |