ന്യൂയോർക്ക്: യു.എസിലെ ന്യൂയോർക്ക് സിറ്റിയിൽ ഭീകരാക്രമണത്തിന് പദ്ധതിയിട്ട പാകിസ്ഥാൻ പൗരൻ കാനഡയിൽ അറസ്റ്റിൽ. മുഹമ്മദ് ഷാസെബ് ഖാൻ (20) എന്നയാളാണ് പിടിയിലായത്. ഒക്ടോബർ ഏഴിന് ഭീകരാക്രമണം നടത്താനാണ് ഇയാൾ പദ്ധതിയിട്ടതെന്ന് യു.എസ് സുരക്ഷാ ഉദ്യോഗസ്ഥർ അറിയിച്ചു. ഐസിസിന് വേണ്ടി ബ്രൂക്ക്‌ലിനിലെ ഒരു ജൂത കേന്ദ്രത്തിൽ വെടിവയ്പ് നടത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യം. ഇസ്രയേലിൽ ഹമാസ് ഭീകരാക്രമണം നടത്തിയതിന്റെ ഒന്നാം വാർഷികമാണ് ഒക്ടോബർ 7ന്. ഇതേ തുടർന്നാണ് ഗാസ യുദ്ധം പൊട്ടിപ്പുറപ്പെട്ടത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |