ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്രമോദി ജമ്മു കാശ്‌മീർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ബി.ജെ.പിയുടെ താരപ്രചാരകനായി 14ന് താഴ്‌വരയിലെത്തും. ജമ്മുവിലും ശ്രീനഗറിലും ഉൾപ്പെടെ റാലികളിൽ മോദി സംസാരിക്കും.
പത്തു വർഷത്തിന് ശേഷം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കേന്ദ്രമന്ത്രിമാരായ രാജ്നാഥ് സിംഗ്, അമിത് ഷാ, നിതിൻ ഗഡ്കരി, ബി.ജെ.പി അദ്ധ്യക്ഷൻ കൂടിയായ ജെ.പി. നദ്ദ തുടങ്ങി 40ലേറെ നേതാക്കളെയാണ് പ്രചാരണത്തിന് ബി.ജെ.പി ഇറക്കുന്നത്. പത്ത് സ്ഥാനാർത്ഥികളുടെ കൂടി പട്ടിക ഇന്നലെ പുറത്തിറക്കി. ആറാമത് ലിസ്റ്റാണിത്.
കേന്ദ്രമന്ത്രി അമിത് ഷാ കഴിഞ്ഞ വെള്ളിയാഴ്ച പ്രകടനപത്രിക പുറത്തിറക്കിയിരുന്നു. ഭീകരവാദവും വിഘടനവാദവും തുടച്ചുനീക്കും, സ്ത്രീ ശാക്തീകരണ പദ്ധതികൾ തുടങ്ങി 25 വാഗ്ദാനങ്ങളാണ് നൽകുന്നത്.
90 സീറ്റിലേക്ക് സെപ്‌തംബർ 18, 25, ഒക്‌ടോബർ ഒന്ന് തീയതികളിലായി മൂന്നുഘട്ടമായാണ് വോട്ടെടുപ്പ്. ഒക്ടോബർ എട്ടിന് വോട്ടെണ്ണും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |