ആലപ്പുഴ: തോട്ടപ്പളളി പല്ലന ഭാഗത്ത് കേരള സമുദ്ര മത്സ്യബന്ധന നിയന്ത്രണ നിയമത്തിന് വിരുദ്ധമായി മത്സ്യബന്ധനം നടത്തിയ ആറ് തമിഴ്നാട് വള്ളങ്ങളും ലൈസൻസില്ലാത്ത ഒരു കേരള രജിസ്റ്റർഡ് വള്ളവും, കളർ കോഡ് പാലിക്കാത്ത രണ്ട് വള്ളങ്ങളും ഫിഷറീസ് വകുപ്പിന്റെ പട്രോളിംഗിൽ പിടിച്ചെടുത്തു. തോട്ടപ്പള്ളി ഫിഷറീസ് സ്റ്റേഷൻ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിലാണ് നിയമലംഘനം കണ്ടെത്തിയത്. വള്ളത്തിലുണ്ടായിരുന്ന മത്സ്യം ലേലം ചെയ്തു. വരും ദിവസങ്ങളിലും ശക്തമായ നടപടി ഉണ്ടാകുമെന്ന് ആലപ്പുഴ ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.
ഫിഷറീസ് അസിസ്റ്റന്റ് ഡയറക്ടർ സിബി സോമൻ,എക്സ്റ്റൻഷൻ ഓഫീസർ എസ്.സാജൻ, മറൈൻ എൻഫോഴ്‌സ്‌മെന്റ് പൊലീസ് രാഹുൽ കൃഷ്ണൻ, ലൈഫ് ഗാർഡുമാരായ രാഹുൽ, സാലസ് എന്നിവർ പരിശോധനയ്ക്ക് നേതൃത്വം നൽകി.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |