കൊച്ചി: ഓൺലൈൻ ഷെയർ മാർക്കറ്റിൽ അമിതലാഭം വാഗ്ദാനം ചെയ്ത് യുവ ബിസിനസുകാരന്റെ 10.5 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തിലെ പ്രധാന പ്രതി പിടിയിലായി. മലപ്പുറം കൊണ്ടോട്ടി പള്ളിക്കൽ ജീലാനി മൻസിലിൽ മുഹമ്മദ് മഹറൂഫ് എന്നയാളെയാണ് പാലാരിവട്ടം പൊലീസ് അറസ്റ്റ് ചെയ്തത്. പൊലീസ് അന്വേഷിക്കുന്നതറിഞ്ഞ് കരിപ്പൂർ വിമാനത്താവളം വഴി ഗൾഫിലേക്ക് കടക്കാൻ ശ്രമിക്കവെയാണ് ഇയാൾ വലയിലായത്. എറണാകുളം പൊലീസ് അസിസ്റ്റന്റ് കമ്മിഷണർ പി. രാജ്കുമാറിന്റെ നിർദ്ദേശപ്രകാരം പാലാരിവട്ടം ഇൻസ്പെക്ടർ ഫിറോസ്, സബ് ഇൻസ്പെക്ടർമാരായ ആൽബി എസ്. പുതുക്കാട്ടിൽ, കലേശൻ, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ ഇഗ്‌നേഷ്യസ്, അനീഷ് എന്നിവരാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ഇയാളെ കോടതി റിമാൻഡ് ചെയ്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |