കൊടകര: ടയർ മോഷ്ടിച്ച് മറിച്ച് വിറ്റ ലോറി ഡ്രൈവർ അറസ്റ്റിൽ. പത്തനംതിട്ട അടൂർ വെള്ളക്കുളങ്ങര വീട്ടിലെടത്ത് സിബി ഭവനിൽ ബേബി (58) യെ യാണ് കൊടകര സി.ഐ യുടെ നേതൃത്വത്തിൽ അറസ്റ്റ് ചെയ്തത്. കഴിഞ്ഞ മാസം 22 ന് പേരാമ്പ്ര അപ്പോളോ ടയേഴ്‌സിൽ നിന്നും ടയർലോഡുമായി ബാംഗ്ലൂർക്ക് പോയ ബേബി ലോറിയിൽ നിന്നു 125 ടയറുകൾ മോഷ്ടിച്ച് മറിച്ച് വിൽക്കുകയായിരുന്നു. തുടർന്ന് ഇയാളെ കുറിച്ച് വിവരം ഉണ്ടായിരുന്നില്ല. ഭർത്താവിനെ കാണാനില്ലെന്ന് കാണിച്ച് ഭാര്യ പൊലീസ് സ്റ്റേഷനിൽ പരാതിയും നൽകിയിരുന്നു.
ലോജിസ്റ്റിക്‌സ് കമ്പനി മാനേജർ ഷാജുവും പരാതി നൽകിയിരുന്നു. തുടർന്ന് നടന്ന അന്വേഷണത്തിലാണ് പ്രതി പിടിയിലായത്. കോയമ്പത്തൂർ ചാവടി ഭാഗത്ത് നിന്നുംബേബി വിറ്റ 44 ടയറുകളും പൊലീസ് കണ്ടെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |