ന്യൂഡൽഹി: ഡൽഹിയിൽ രോഗലക്ഷണങ്ങളുമായി നിരീക്ഷണത്തിലായിരുന്ന യുവാവിന് എം പോക്സ് സ്ഥിരീകരിച്ചു. എന്നാൽ രോഗകാരണമായ വൈറസ് ആഫ്രിക്കയിൽ ഇപ്പോൾ പടർന്നു പിടിക്കുന്ന വകഭേദമല്ലെന്നും ആശങ്കപ്പെടാനില്ലെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.യുവാവിന്റെ ആരോഗ്യനില തൃപ്തികരമാണ്.
2022 ജൂലായ് മുതൽ ഇന്ത്യയിൽ റിപ്പോർട്ട് ചെയ്ത മുപ്പതോളം കേസുകളെപ്പോലെ തീവ്രത കുറഞ്ഞ എംപോക്സ് ആഫ്രിക്കൻ ക്ളാഡ്-2വകഭേദമാണ് യുവാവിൽ കണ്ടെത്തിയത്. ആഫ്രിക്കയിൽ ഇപ്പോൾ പടർന്നു പിടിക്കുന്നത് എംപോക്സ് ക്ളാഡ് -1ആണെന്നും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു.യുവാവ് നിലവിൽ ഐസൊലേഷനിലാണ്. ആരോഗ്യനില തൃപ്തികരമാണ്. നിലവിൽ രാജ്യത്ത് വൈറസ് വഴി അപകടസാധ്യതയില്ലെന്നും കേന്ദ്രസർക്കാർ അറിയിച്ചു. എങ്കിലും ജാഗ്രത പുലർത്താൻ കേന്ദ്ര ആരോഗ്യമന്ത്രാലയം സംസ്ഥാന സർക്കാരുകൾക്ക് നിർദ്ദേശം നൽകി.
അതേസമയം കഴിഞ്ഞ ദിവസം വിദേശത്ത് നിന്നെത്തിയ യുവാവിന് വൈറസ് ബാധയുണ്ടെന്ന സംശയത്തെ തുടർന്ന് നിരീക്ഷണത്തിലായിരുന്നു. ഇയാളുടെ പരിശോധനാ ഫലം നെഗറ്റീവായി. പിന്നാലെ രാജ്യത്ത് എംപോക്സ് രോഗബാധ.യില്ലെന്ന് സ്ഥിരീകരിച്ച് ആരോഗ്യമന്ത്രാലയം രംഗത്തെത്തിയിരുന്നു. അതിനിടെയാണ് പുതിയ രോഗബാധ സ്ഥിരീകരിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |