ആലുവ: വലിയ പ്രപഞ്ചത്തിൽ മനുഷ്യ സ്ഥാനം വളരെ ചെറുതാണെന്നും പ്രപഞ്ചവുമായി ബന്ധപ്പെട്ട തിയറികൾ എല്ലാം കണ്ടെത്തലിന്റെ പാതയിൽ ആണെന്നും ആസ്‌ട്രോഫിസിസ്റ്റ് പ്രൊഫ. അജിത്ത് പരമേശ്വരൻ പറഞ്ഞു. അൽ അമീൻ കോളേജിൽ 'കോഫി വിത്ത് സ്‌കോളർ സീസൺ 2'വിൽ കുട്ടികളുമായി സംവദിക്കുകയായിരുന്നു അദ്ദേഹം. കോളേജിന്റെ വിജ്ഞാന വ്യാപന സംരംഭങ്ങളുടെ തുടക്കം എന്ന നിലയിലാണ് കോളേജിലെ റിസർച്ച് പ്രമോഷൻ കൗൺസിലിന്റെയും ഐ.ക്യു.എസ്.സി യുടെയും സംയുക്താഭിമുഖ്യത്തിൽ കോഫി വിത്ത് സ്‌കോളർ നടത്തുന്നത്. കോളേജ് മാനേജർ ഡോ. ജുനൈദ് റഹ്മാൻ, പ്രിൻസിപ്പൽ ഡോ. സിനി കുര്യൻ, ഐ.ക്യു.എസ്.സി കോഡിനേറ്റർ ഡോ. ലീന വർഗീസ്, റിസർച്ച് പ്രമോഷൻ കൗൺസിൽ കോഡിനേറ്റർ പി.ജെ. സജിൻ, ഫിസിക്‌സ് വിഭാഗം മേധാവി ഡോ.എസ്. ശ്രീജ എന്നിവർ പങ്കെടുത്തു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |