കൊച്ചി: ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കുകളിലൊന്നായ ആക്സിസ് ബാങ്ക് ഓണത്തോടനുബന്ധിച്ച് 'എൻ,ആർ.ഐ ഹോംകമിംഗ്' പദ്ധതി അവതരിപ്പിച്ചു. പ്രവാസി ഉപഭോക്താക്കൾക്കും കുടുംബങ്ങൾക്കും വേണ്ടി നിരവധി ആനുകൂല്യങ്ങളാണ് ഇതിന്റെ ഭാഗമായി സെപ്റ്റംബർ 30 വരെ നൽകുന്നത്. എൻ.ആർ.ഇ, എർ.ആർ.ഒ, എഫ്.സി.എൻ.ആർ, ഗിഫ്റ്റ് സിറ്റി സ്ഥിര നിക്ഷേപങ്ങൾ തുടങ്ങിയവയ്ക്ക് ആകർഷകമായ പലിശ നിരക്കുകളും സൗകര്യപ്രദമായ കാലാവധിയും ലഭ്യമാക്കും. ആക്സിസ് ബാങ്കുമായി ചേർന്ന് ട്രെഡിംഗ്, ഡീമാറ്റ് അക്കൗണ്ടുകൾ ആരംഭിക്കുന്നതിനുള്ള ബ്രോക്കറേജ് ഫീസുകൾ 0.75 ശതമാനത്തില്‍ നിന്ന് 0.55 ശതമാനമായി ഇളവ് ചെയ്യും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |