തൃശൂർ മാജിക് സിറ്റിയെ അവസാന നിമിഷം തോൽപ്പിച്ച് കണ്ണൂർ വാരിയേഴ്സ്
മഞ്ചേരി : സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ ഇന്നലെ നടന്ന ആവേശപ്പോരാട്ടത്തിന്റെ അവസാന നിമിഷം തൃശൂർ മാജിക് സിറ്റിക്ക് എതിരെ കണ്ണൂർ വാരിയേഴ്സിന്റെ ജയം. ഒന്നിനെതിരെ രണ്ട് ഗോളുകൾക്കാണ് കണ്ണൂർ വിജയം കണ്ടത്. കളിയുടെ ആദ്യ പകുതിയിൽ ആദ്യ ഗോൾ നേടിയത് തൃശൂരായിരുന്നുവെങ്കിലും രണ്ടാം പകുതിയിൽ തിരിച്ചടിച്ച കണ്ണൂരിന്റെ മാജിക് മത്സരഫലം മാറ്റിയെഴുതുകയായിരുന്നു.
36-ാം മിനിട്ടിൽ നായകൻ സി.കെ വിനീതിന്റെ പാസിൽ നിന്ന് അഭിജിത്താണ് തൃശൂരിനെ മുന്നിലെത്തിച്ചത്. 71-ാം മിനിട്ടിൽ ഡേവിഡ് ഗ്രാൻഡേയിലൂടെ കണ്ണൂർ സമനില പിടിച്ചു. 88-ാം മിനിട്ടിൽ ഹെൻട്രി അന്റോണേയ് രണ്ടാം മഞ്ഞക്കാർഡും മാർച്ചിംഗ് ഓർഡറും വാങ്ങി മടങ്ങിയത് തൃശൂരിന് തിരിച്ചടിയായി. ഇൻജുറി ടൈമിന്റെ നാലാം മിനിട്ടിൽ സ്പാനിഷ് താരം അൽവാരോ ഫെർണാണ്ടസാണ് കണ്ണൂരിന്റെ വിജയഗോളടിച്ചത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |