സൂപ്പർ ലീഗ് കേരളയിൽ ഇന്ന് തിരുവനന്തപുരം കൊമ്പൻസ് - കാലിക്കറ്റ് എഫ്.സി പോരാട്ടം
കൊമ്പൻസ് ടീമിനെ അദാനി ഗ്രൂപ്പ് സ്പോൺസർ ചെയ്യും, പാട്രിക് മോട്ട നായകൻ
തിരുവനന്തപുരം∙ സൂപ്പർ ലീഗ് കേരള ഫുട്ബാളിൽ തലസ്ഥാനത്തിന്റെ ഫ്രാഞ്ചൈസിയായ തിരുവനന്തപുരം കൊമ്പൻസിന് ഇന്ന് ആദ്യ മത്സരം.കോഴിക്കോട് കോർപ്പറേഷൻ സ്റ്റേഡിയത്തിൽ കാലിക്കറ്റ് എഫ്.സിയാണ് എതിരാളികൾ. ബ്രസീലിയൻ മിഡ്ഫീൽഡർ പാട്രിക്മോട്ടയുടെ നേതൃത്വത്തിലാണ് കൊമ്പൻസ് ഇറങ്ങുന്നത്. ബ്രസീലിയൻ താരങ്ങൾക്കൊപ്പം കോവളം എഫ്.സിയിൽ കളിച്ചുവളർന്ന യുവതാരങ്ങളും കൊമ്പൻസിൽ അണിനിരക്കുന്നുണ്ട്. സെർജിയോ അലക്സാൻദ്രെയാണ് പരിശീലകൻ.ഇയാൻ ആൻഡ്രൂ ഗിലിയനാണ് കാലിക്കറ്റ് എഫ്.സി യുടെ കോച്ച്. ബിബി തോമസ് മുട്ടത്താണ് കാലിക്കറ്റ് എഫ്‌സിയുടെ അസിസ്റ്റന്റ് കോച്ച്.
ഇന്നലെ തിരുവനന്തപുരത്തുനടന്ന ചടങ്ങിലാണ് കൊമ്പൻസ് നായകനെ പ്രഖ്യാപിച്ചത്. അദാനി ഗ്രൂപ്പ് മൂന്നുവർഷത്തേക്ക് ടീമിന്റെ ടൈറ്റിൽ സ്പോൺസറാകുന്നതിന്റെ ഔദ്യോഗികപ്രഖ്യാപനവും ചടങ്ങിൽ നടന്നു. മുഖ്യാതിഥിയായ വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ലോഗോ അവതരിപ്പിച്ചു. ആന്റണി രാജു എം.എൽ.എ നായകനെ പ്രഖ്യാപിക്കുന്ന വീഡിയോ പുറത്തുവിട്ടു. അദാനി ഗ്രൂപ്പിനെ പ്രതിനിധീകരിച്ച് തിരുവനന്തപുരം വിമാനത്താവളത്തിന്റെ ചീഫ് ഓഫീസർ രാഹുൽ ഭക്തകോടിയും കിംസ് ഹെൽത്ത്‌കെയർ സി.ഇ.ഒ ജെറി ഫിലിപ്പും പങ്കെടുത്തു. ജി.വിജയരാഘവൻ,എം.ഐ സഹദുള്ള, കൊമ്പൻസ് മാനേജിംഗ് ഡയറക്ടർ കെ.സി ചന്ദ്രഹാസൻ, സി.ഇ.ഒ എൻ.എസ്. അഭയകുമാർ തുടങ്ങിയവർ പങ്കെടുത്തു.
7 pm
മുതൽ സ്റ്റാർ പ്ലസിലും ഡിസ്‌നി പ്ലസ് ഹോട്ട് സ്റ്റാറിലും ലൈവ്
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |