പരവൂർ: പൊഴിക്കര ക്ഷേത്രത്തിന് സമീപത്തെ കടയിൽ മോഷണം നടത്തിയയാൾ പിടിയിൽ. കുപ്രസിദ്ധ മോഷ്ടാവ് ചിറക്കര കുളത്തൂർകോണം നന്ദു ഭവനത്തിൽ തീവെട്ടി ബാബു എന്ന ബാബു (63) ആണ് പരവൂർ പൊലീസിന്റെ പിടിയിലായത്.
ഇന്നലെ രാവിലെ ഏഴിനായിരുന്നു സംഭവം. പൊഴിക്കര ക്ഷേത്രത്തിന് സമീപത്തെ പലച്ചരക്ക് കടയിൽ നിന്ന് 3200 രൂപയും 2700 രൂപ വരുന്ന 35 സിഗരറ്റ് പായ്ക്കറ്റുകളുമാണ് മോഷണം പോയത്. രാവിലെ കട ഉടമ സ്‌റ്റേഷനിൽ് പരാതി നൽകിയിരുന്നു. പൊലീസ് പൊഴിക്കര ക്ഷേത്രത്തിന് സമീപം പട്രോളിംഗ് നടത്തുന്നതിനിടെ സംശയാസ്പദമായ സാഹചര്യത്തിൽ ബാബുവിനെ കണ്ടെത്തി. വിവരങ്ങൾ ചോദിക്കുന്നതിനിടെ സംശയം തോന്നിയ പൊലീസ് ഇയാളെ കസ്റ്റഡിയിലെടുത്തു. തുടർന്ന് നടത്തിയ വിശദമായ ചോദ്യം ചെയ്യലിൽ മോഷണം ബാബു സമ്മതിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. പരവൂർ എസ്. എച്ച്.ഒ ഡി. ദീപു, എസ്.ഐമാരായ വിഷ്ണു, വിജയകുമാർ, അജയൻ, എസ്.സി.പി.ഒ നെൽസൺ, സി.പി.ഒ വിഷ്ണു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |