വൈക്കം: സംസ്ഥാന സർക്കാരിന്റെ ഒരു പഞ്ചായത്തിൽ ഒരു കളിക്കളം എന്ന പദ്ധതിയിൽ ഉൾപ്പെടുത്തി നവീകരിക്കുന്ന ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ അക്കരപ്പാടം സ്‌കൂൾ സ്‌റ്റേഡിയത്തിന്റെ നിർമാണ ഉദ്ഘാടനം നാളെ നടക്കും. കായികവകുപ്പിന്റെ 50 ലക്ഷവും എം.എൽ.എയുടെ ആസ്തിവികസന ഫണ്ടിൽനിന്നുള്ള 50 ലക്ഷവും ചേർത്ത് ഒരു കോടി രൂപ വിനിയോഗിച്ചാണ് നവീകരണം. വൈകിട്ട് നാലിന് അക്കരപ്പാടം യു.പി സ്‌കൂളിൽ നടക്കുന്ന ചടങ്ങിൽ കായിക വകുപ്പ് മന്ത്രി വി അബ്ദുറഹ്മാൻ നിർമ്മാണ ഉദ്ഘാടനം നിർവഹിക്കും. സികെ ആശ എം.എൽ.എ അദ്ധ്യക്ഷത വഹിക്കും. സ്‌പോർട്സ് കേരള ഫൗണ്ടേഷൻ ചീഫ് എഞ്ചിനീയർ പി.കെ.അനിൽകുമാർ റിപ്പോർട്ട് അവതരിപ്പിക്കും. വൈക്കം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. കെ.കെ.രഞ്ജിത്ത്, ഉദയനാപുരം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.കെ.ആനന്ദവല്ലി, ജില്ലാ പഞ്ചായത്ത് അംഗം പി.എസ്.പുഷ്പമണി എന്നിവർ പ്രസംഗിക്കും.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |