ന്യൂഡൽഹി : എസ്.സി/എസ്.ടി അതിക്രമം തടയൽ നിയമം പ്രയോഗിക്കുന്ന കേസുകളിലെ നടപടികൾ വീഡിയോയിൽ ചിത്രീകരിക്കണമെന്ന് ഡൽഹി ഹൈക്കോടതി. പ്രതിയുടെ ജാമ്യാപേക്ഷയിൽ വാദം കേൾക്കുമ്പോഴും ഈ വിഭാഗത്തിലെ പീഡനക്കേസുകളിലെ കോടതി നടപടികളും വീഡിയോയിൽ പകർത്തണം. നിയമത്തിലെ 15എ(10) വകുപ്പിൽ ഇക്കാര്യം വ്യവസ്ഥ ചെയ്‌തിട്ടുണ്ട്. ഇത് കർശനമായി പാലിക്കപ്പെടണമെന്ന് ജസ്റ്റിസ് വികാസ് മഹാജൻ വ്യക്തമാക്കി.
ദളിത് പെൺകുട്ടിയെ ബലാത്സംഗം ചെയ്‌തു കൊലപ്പെടുത്തിയ കേസിലെ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. വാദംകേൾക്കൽ ചിത്രീകരിച്ച് സൂക്ഷിക്കണമെന്ന് ഇരയുടെ ബന്ധുക്കൾ ആവശ്യപ്പെട്ടപ്പോൾ പ്രോസിക്യൂഷൻ എതിർത്തു. തുടർന്നാണ് നിർദ്ദേശം നൽകിയത്. ഇരയുടെ വിവരങ്ങൾ പരസ്യമാവില്ലെന്ന് ഉറപ്പുവരുത്തിക്കൊണ്ടാകണം വീഡിയോ റെക്കാഡിംഗ്.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |