തിരുവനന്തപുരം: സ്‌കൂൾ ഉച്ചഭക്ഷണ പദ്ധതിയുടെ പരിധിയിൽ വരുന്ന എല്ലാ കുട്ടികൾക്കും ഭക്ഷ്യഭദ്രത ഉറപ്പുവരുത്തുകയെന്ന ലക്ഷ്യത്തോടെയാണ് ഓണത്തിന് അഞ്ചുകിലോ വീതം അരി വിതരണം ചെയ്യുന്നതെന്ന് മന്ത്രി വി.ശിവൻകുട്ടി പറഞ്ഞു. സ്‌കൂൾ കുട്ടികൾക്ക് ഓണത്തിന് അഞ്ച് കിലോ അരി വിതരണോദ്ഘാടനം കമലേശ്വരം ജി.എച്ച്.എസ്.എസിൽ മന്ത്രി നിർവഹിച്ചു.
ഉച്ചഭക്ഷണപദ്ധതിയിൽ എൻറോൾ ചെയ്തിട്ടുള്ള സംസ്ഥാനത്തെ 12027 വിദ്യാലയങ്ങളിലെ പ്രീപ്രൈമറി മുതൽ എട്ടാം ക്ലാസ്സുവരെയുള്ള 26.22 ലക്ഷം വിദ്യാർത്ഥികൾക്കാണ് അരി വിതരണം ചെയ്യുന്നത്. 13,112 മെട്രിക് ടൺ അരിയാണ് ഇതിനായി വേണ്ടിവരുന്നതെന്നും മന്ത്രി പറഞ്ഞു.
കമലേശ്വരം ജി.എച്ച്.എസ് എസിലെ എട്ടാംക്ലാസ് വിദ്യാർത്ഥി റിസ്വാൻ ആദ്യ കിറ്റ് ഏറ്റുവാങ്ങി. മന്ത്രി ജി.ആർ. അനിൽ അദ്ധ്യക്ഷനായിരുന്നു.ആന്റണി രാജു എം.എൽ.എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡി. സുരേഷ് കുമാർ, വാർഡ് കൗൺസിലർ വിജയകുമാരി വി, സപ്ലൈകോ റീജിയണൽ മാനേജർ എ.സജാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. പൊതുവിദ്യാഭ്യാസ ഡയറക്ടർ എസ്. ഷാനവാസ് സ്വാഗതവും പൊതുവിദ്യാഭ്യാസ അഡിഷണൽ ഡയറക്ടർ ആർ.എസ്. ഷിബു നന്ദിയും പറഞ്ഞു.
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |