നഗരസഭകൾക്ക് കുറഞ്ഞത് നാലെണ്ണം വീതം
കൊല്ലം: കൂറ്റൻ മാൻഹോളുകളിലും ഓടകളിലും ശുചീകരണ തൊഴിലാളികൾ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ശുചീകരണം കാര്യക്ഷമമാക്കാനും ജില്ലയിലെ എല്ലാ നഗരസഭകൾക്കും, മാലിന്യം വലിച്ചെടുക്കുന്ന യന്ത്രം നൽകും. ലോകബാങ്ക് സഹായത്തോടെയുള്ള ഖരമാലിന്യ സംസ്കരണ പദ്ധതിയിൽ നിന്നാണ് യന്ത്രം വാങ്ങുന്നത്.
ഓടകളിൽ മാലിന്യം അടിഞ്ഞുകൂടി ഒഴുക്ക് തടസപ്പെടുന്നതാണ് കൊല്ലം നഗരത്തിലടക്കം പലേടത്തും മഴക്കാലത്ത് വെള്ളപ്പൊക്കത്തിന് വഴിയൊരുക്കുന്നത്. പ്രധാന തോടുകളിൽ മാലിന്യം അടഞ്ഞുകൂടി ഒഴുക്ക് തടസപ്പെടുന്നതും തീരങ്ങളിൽ ദുരിതം സൃഷ്ടിക്കാറുണ്ട്. എല്ലാ നഗരസഭകൾക്കും കുറഞ്ഞത് നാല് യന്ത്രങ്ങൾ വീതം ലഭിക്കും.
ജില്ലയിൽ 4 നഗരസഭകളും കോർപ്പറേഷനും
41.56 ലക്ഷത്തിന്റെ പദ്ധതി പൂർത്തിയായി
3 കോടിയുടെ പദ്ധതി ഉടൻ
നഗരസഭകളിലെ ആർ.ആർ.എഫുകൾ നവീകരിക്കും
ആർ.ആർ.എഫുകളിൽ അഗ്നിസുരക്ഷാസംവിധാനം
കൊട്ടാരക്കരയിൽ കൊല്ലം മോഡൽ ബയോ മൈനിംഗ്
പണം പൂർണമായും വേൾഡ് ബാങ്കിന്റേത്
41.56 ലക്ഷത്തിന്റെ പദ്ധതി ജില്ലയിൽ പൂർത്തിയായി. 3 കോടിയുടെ പദ്ധതി വൈകാതെ ആരംഭിക്കും. ഇതിൽ പലതും ടെണ്ടറിന്റെ വക്കിലാണ്
കെ.എസ്.ഡബ്ല്യു.എം.പി അധികൃതർ
അപ്ഡേറ്റായിരിക്കാം ദിവസവും
ഒരു ദിവസത്തെ പ്രധാന സംഭവങ്ങൾ നിങ്ങളുടെ ഇൻബോക്സിൽ |